കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത് ജി. നായരെയും പൊലീസ് ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വി.ഐ.പി എന്ന് വിശേഷിപ്പിച്ചിരുന്നയാളാണ്​ ശരത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക്​ വിളിപ്പിച്ചാണ് ആറുമണിക്കൂർ​ ചോദ്യംചെയ്തത്​. ബുധനാഴ്ചയും ഇയാളെ വിളിപ്പിച്ചിട്ടുണ്ട്​.

നടിയെ ആക്രമിച്ച് പക‌ർത്തിയ അപകീ‌ർത്തികരമായ ദൃശ്യം എട്ടാം പ്രതിയായ ദിലീപിന് കൈമാറിയ വി.ഐ.പി ആലുവയിലെ സൂര്യ ഹോട്ടൽ-ട്രാവൽസ് ഉടമ ശരത്താണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബാലചന്ദ്രകുമാ‌ർ കൈമാറിയ ശബ്ദസാമ്പിളുകളാണ് അന്വേഷണസംഘത്തെ ഇയാളിലേക്ക് എത്തിച്ചത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രണ്ടുതവണ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല.

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച ശരത്​, വിവാദദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന്​ മൊഴി നൽകിയതായി അറിയുന്നു.തനിക്ക്​ ഇത്​ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഇയാൾ പറഞ്ഞു.

ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വി.ഐ.പിയെ പ്രതിചേര്‍ത്തത്. എന്നാല്‍, പിന്നീട് വി.ഐ.പി ശരത്താണെന്ന് ബാലചന്ദ്രകുമാര്‍തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍.

Tags:    
News Summary - Actress assault case: VIP questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.