െകാച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിെൻറ വിചാരണക്ക് സ്റ്റേയില്ല. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതിയായ നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കെവ, വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അഭിഭാഷകൻ ഉന്നയിച്ചെങ്കിലും ഹൈേകാടതി അനുവദിച്ചില്ല. വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്ന് വാക്കാൽ ചൂണ്ടിക്കാട്ടിയ കോടതി കേസ് മാർച്ച് 21ന് പരിഗണിക്കാൻ മാറ്റി. ഹരജിയിലെ ആവശ്യം സംബന്ധിച്ച് ഇൗ കാലാവധിക്കകം വിശദീകരണം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച മുതലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടത്താനിരുന്നത്. അന്നേ ദിവസം ഹാജരാകാൻ ദിലീപടക്കമുള്ളവരോട് നിർദേശിച്ചത് സ്വാഭാവിക നടപടിക്രമമാണെന്നും ഇത് തടയേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങളുടെ പകർപ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇതു നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ദിലീപിെൻറ ഹരജിയിലെ വാദം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൃത്രിമമാണെന്ന് സംശയമുണ്ടെന്നും ദൃശ്യങ്ങളും രേഖകളും തനിക്ക് ലഭ്യമാക്കിയാലേ വിചാരണ സുതാര്യമാവുകയുള്ളൂവെന്നും ഹരജിയിൽ വാദിക്കുന്നു. ഇതേ ആവശ്യം നേരേത്ത അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.