കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സുനി വ്യത്യസ്ത മൊഴികള്‍ നല്‍കുന്ന സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധനക്ക് കോടതിയുടെ അനുമതി തേടിയത്. സുനിയെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അന്വേഷണസംഘം ഈ കാര്യം അറിയിച്ചത്. എന്നാല്‍, നുണപരിശോധനക്ക് മാനസികമായും ശാരീരികമായും തയാറല്ളെന്നും ഒഴിവാക്കണമെന്നും സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ പള്‍സര്‍ സുനിയുടെയും വിജീഷിന്‍െറയും കസ്റ്റഡി കാലാവധി ഈ മാസം പത്തുവരെ നീട്ടി. ഞായറാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീട്ടാനായി പൊലീസ് കോടതിയെ സമീപിച്ചത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ ചാര്‍ളിയെയും മറ്റൊരു പ്രധാന പ്രതി ഡ്രൈവര്‍ മാര്‍ട്ടിനെയും കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനത്തെുടര്‍ന്നാണ് ഇരുവരെയും ഹാജരാക്കിയത്. ഇവരെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
സംഭവത്തിലെ ഗൂഢാലോചന സാധ്യത പൊലീസ് ഇനിയും തള്ളിയിട്ടില്ല. എന്നാല്‍, പിടിയിലായവരില്‍നിന്ന് സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടതായ സൂചന ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പ്രതികളായ പ്രദീപ്, സലീം, മണികണ്ഠന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസ് അങ്കമാലി ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.നടിയെ ആക്രമിക്കാന്‍ ഒറ്റക്കാണ് തീരുമാനമെടുത്തതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും കൂട്ടുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.