കൊച്ചി: കൊച്ചി ലുലു മാളിൽ രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ്. മാളിലെ സി.സി.ടി.വി പരിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബസമേതം േഷാപ്പിങ്ങിനെത്തിയ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി സമൂഹമാധ്യമത്തിലൂടെയാണ് നടി അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്ന് പോസ്റ്റിൽ പറയുന്നു. ഇതു സംബന്ധിച്ച് പരാതി നൽകാനില്ല. പൊതുസ്ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണെന്നും അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.