ഏറുമാടത്തില്‍ ആദിവാസി യുവതിക്ക് സുഖ പ്രസവം

കോതമംഗലം: ഓട്ടോറിക്ഷയിലെ പ്രസവത്തിന് പിന്നാലെ ഏറുമാടത്തിലും പ്രസവം. കുട്ടമ്പുഴ തലവച്ചുപാറ കോളനിയിലെ യുവതിയാണ് വടാട്ടുപാറ വനാതിര്‍ത്തിയിലെ ഏറുമാടത്തില്‍ പ്രസവിച്ചത്. യാത്രാ സൗകര്യം കുറഞ്ഞ തലവച്ചുപാറയില്‍നിന്ന് ആശുപത്രിയിലത്തൊന്‍ വടാട്ടുപാറയിലെ ഏറുമാടമാണ് സൗകര്യമെന്ന് കരുതി ഇവിടേക്ക് മാറുകയായിരുന്നു ഈ കുടുംബം. തലവച്ചുപാറ കോളനിയിലെ മനോഹരന്‍െറ ഭാര്യ സോണിയയാണ് ബുധനാഴ്ച പുലര്‍ച്ചെ ഏറുമാടത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

രണ്ട് മാസമായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പ്രസവത്തിന് ആശുപത്രിയിലത്തൊന്‍ ഇവരോട് നിര്‍ദേശിച്ചിരുന്നു. പ്രസവ തീയതിയില്‍ ആശുപത്രിയിലത്തൊന്‍ സൗകര്യമാകുമെന്ന് കരുതിയാണ് തലവച്ചുപാറയില്‍നിന്ന് സോണിയയുടെ അച്ഛന്‍ മാലയപ്പന്‍ താല്‍ക്കാലിക വാച്ചറായി ജോലി നോക്കുന്ന വടാട്ടുപാറ അമന്തളി വനത്തിലെ ഏറുമാടത്തില്‍ എത്തിയത്.

എന്നാല്‍, ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന തുടങ്ങി. രാത്രി മറ്റ് സൗകര്യങ്ങള്‍ തേടാന്‍ കഴിയാത്തതിനാല്‍ ഏറുമാടത്തില്‍ പ്രസവം നടക്കുകയായിരുന്നു. സോണിയയുടെ മാതാവ് രാധയാണ് പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയത്. രാവിലെ പോണ്ടി (മുളചങ്ങാടം) ഒരുക്കി ആനക്കയം കടവിലൂടെ അമ്മയെയും കുഞ്ഞിനെയും കുട്ടമ്പുഴയിലത്തെിച്ചു. തുടര്‍ന്ന് പഞ്ചായത്തിന്‍െറ ആംബുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി പിണവൂര്‍ കുടിയിലെ രവിയുടെ ഭാര്യ സനജ ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനിടെ മാലയപ്പന്‍ താമസിച്ചിരുന്ന ഷെഡും ഏറുമാടവും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു. ഭീക്ഷണിയെ തുടര്‍ന്ന് ഷെഡ് പൊളിച്ചു നീക്കിയതായി മാലയപ്പന്‍ പറഞ്ഞു.


 

Tags:    
News Summary - adivasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.