തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സർക്കാറിനെയും ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും (സി.ഡബ്ല്യു.സി) സംരക്ഷിച്ചുകൊണ്ടുള്ളതാണ് വകുപ്പുതല റിപ്പോർെട്ടന്ന് സംശയിക്കുന്നതായി അനുപമ. വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായുള്ള മൊഴിയെടുപ്പിൽ ചോദ്യങ്ങൾ പലപ്പോഴും തന്നെ കുറ്റപ്പെടുത്തും വിധമായിരുന്നു.
റിപ്പോർട്ട് രഹസ്യമാക്കി വെക്കാതെ പുറത്തുവിടണം. എങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും അനുപമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. തെൻ അച്ഛനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണ്. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത് ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ല, നടപടിയെടുക്കാൻ കഴിയില്ല എന്നെല്ലാമാണ്. റിപ്പോർട്ട് പരിശോധിച്ചിട്ടില്ല, അതിനുശേഷം നിലപാടറിയിക്കാമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. റിേപ്പാർട്ട് പൂർണമായും പുറത്തുവരുന്നതിനുമുമ്പ് 'നടപടിയെടുക്കാനാവില്ല' എന്ന് പറയുന്നതിൽനിന്ന് ഇവരുടെയെല്ലാം നിലപാടും നടപടിയും മനോഭാവവും വ്യക്തമാക്കുന്നതാണ്.
കുഞ്ഞിനെ കിട്ടിയതുകൊണ്ട് മാത്രം തീരുന്നതല്ല തെൻറ പ്രശ്നങ്ങൾ. സമരം തുടരുമെന്നും കുഞ്ഞുള്ള സാഹചര്യത്തിൽ പ്രത്യക്ഷ സമരം സാധിക്കില്ലെന്നും അനുപമ പറഞ്ഞു. കുഞ്ഞുമൊത്ത് ഞങ്ങൾ ജീവിക്കാൻ തുടങ്ങിയിേട്ടയുള്ളൂ. സന്തോഷകരമായിരിേക്കണ്ട സമയമാണ്. എന്നാൽ, വകുപ്പുതല റിപ്പോർട്ടിലെ ചില ഭാഗങ്ങളെന്ന പേരിൽ തനിക്കും അജിത്തിനുമെതിരെയുള്ള പ്രചാരണങ്ങളിൽ സ്വൈരവും സന്തോഷവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് വകുപ്പുതല റിപ്പോർട്ട് എന്നാണ് ആദ്യം മനസ്സിലാക്കിയത്.
എന്നാൽ, അതിലെ ചില ഭാഗങ്ങളെന്ന പേരിൽ പുറത്തുവരുന്ന വാർത്തകൾ തെൻറ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.