കോട്ടയം: കത്തുകൾ മാത്രമല്ല, പരസ്യങ്ങളും പോസ്റ്റ്മാൻ വീടുകളിലെത്തിക്കും. പുതു വരുമാന വഴികൾ കണ്ടെത്താനുള്ള തീരുമാനത്തിെൻറ ഭാഗമായി ബിസിനസ് പ്രമോഷൻ ഏറ്റെടു ത്ത് തപാൽ വകുപ്പ്. നിശ്ചിത തുക നൽകിയാൽ സ്ഥാപനങ്ങളുടെ പരസ്യങ്ങളും അറിയിപ്പുകളും തപാൽ ജീവനക്കാർ വീടുകളിൽ എത്തിച്ചുനൽകുന്നതാണ് പദ്ധതി. ഒരു പ്രത്യേക പ്രദേശത്തോ, സാമ്പത്തിക, മത അടിസ്ഥാനത്തിനോ വിതരണം ചെയ്യണമെന്ന് നിർദേശിച്ചാൽ ഇതിനും വകുപ്പ ് തയാർ.
അറിയിപ്പുകളോ പരസ്യ നോട്ടീസുകളോ കവറിലിട്ട് തപാൽ വകുപ്പ് ജീവനക്കാ രെ ഏൽപിച്ചാൽ മതി. ഇവർ ഇത് ഉടമസ്ഥർ നിർദേശിക്കുന്നവരുെട കൈകളിലെത്തിക്കും. പോ സ്റ്റ്മാൻമാർക്ക് എല്ലാ വീടുകളെക്കുറിച്ചും വിവരമുള്ളതിനാൽ തരംതിരിച്ച് നൽകാനും കഴിയും. മറ്റ് കത്തുകൾക്കെല്ലാം വിലാസം ഉണ്ടെങ്കിൽ ഇതിന് വിലാസമുണ്ടാകില്ല. എല്ലാ വീടുകളിലും എത്തി നൽകുകയാണ് ചെയ്യുന്നത്. പോസ്റ്റ്മാൻ എത്തിക്കുന്നതായതിനാൽ ഉടൻ ചവറ്റുകൊട്ടയിലേക്ക് വീഴില്ലെന്നാണ് മേന്മയായി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
1000 കവറുകൾ കൈമാറാൻ 2200 രൂപയാണ് ഈടാക്കുന്നത്. നിശ്ചിത ഭാരത്തിൽ കൂടുതലാണെങ്കിൽ അധികതുക നൽകേണ്ടി വരും. കവറിലിട്ട് നൽകാൻ മടിയാണോ, ഇതിനും വഴിയുണ്ടെന്ന് തപാൽ വകുപ്പ് അധികൃതർ പറയുന്നു. കവറും മാറ്ററും എത്തിച്ചാൽ തപാൽ ജീവനക്കാർ കറവിലാക്കി നൽകും.
ചെറിയ തുക അധികമായി നൽകണമെന്നുമാത്രം.
ഒരു ജില്ലയിൽനിന്ന് മറ്റൊരിടത്തേക്കാണ് നൽകുന്നതെങ്കിൽ കൂടുതൽ തുക ഇൗടാക്കും. കേരളത്തിനുപുറത്തെ സ്ഥലങ്ങളിലേക്കും ഈ സേവനത്തിന് തയാറാണെന്ന് തപാൽ വകുപ്പ് പറയുന്നു. ഇതിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഒരോ പോസ്റ്റൽ ഡിവിഷനുകൾക്കും കീഴിലുള്ള മാർക്കറ്റിങ് വിഭാഗമാണ്. ബിസിനസ് പോസ്റ്റൽ സെൻറർ ഇതിനായി ഡിവിഷനുകളിൽ സജ്ജീകരിച്ചിട്ടുമുണ്ട്.
ഈ സേവനം ആവശ്യമുള്ളവർ മാർക്കറ്റിങ് വിഭാഗവുമായാണ് ബന്ധപ്പെടേണ്ടത്. മാർക്കറ്റിങ് എക്സിക്യൂട്ടിവുകളും പ്രവർത്തിക്കുന്നുണ്ട്. തപാൽ ഓഫിസിൽ ബന്ധപ്പെട്ടാൽ അതത് ജില്ലകളിലെ മാർക്കറ്റിങ് എക്സിക്യൂട്ടിവുകളുടെ നമ്പർ ലഭിക്കും. ഇവരുടെ നിർദേശമനുസരിച്ച് സ്ഥാപനത്തിനുസമീപത്തെ പോസ്റ്റ് ഓഫിസിൽ കവറുകൾ നൽകിയാൽ മതിയാകും.
അവിടെനിന്ന് അതത് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എത്തും. തുടർന്ന് അതത് പോസ്റ്റ് ഓഫിസിലേക്ക് കൈമാറുകയും വിതരണം നടത്തുകയും ചെയ്യും.
മിനിമം 1000 കവറുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാക്കൂെവന്ന് മാർക്കറ്റിങ് വിഭാഗം പറയുന്നു. 50,000 മുകളിലുണ്ടെങ്കിൽ അഞ്ചു ശതമാനം ഡിസ്ക്കൗണ്ടുണ്ട്.
പദ്ധതി തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും വലിയ പ്രചാരണം ലഭിച്ചിട്ടില്ലാത്തതിനാൽ കുറച്ചുപേർ മാത്രമാണ് േസവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതോടെ വകുപ്പ് കൂടുതൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.