തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു വേണ്ടി കോടതിയിൽ ഹാജരായ ഒമ്പത് അഭിഭാഷകരെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലാവധി വ്യക്തമാക്കിയിട്ടില്ല. അഭിഭാഷകരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ബാർ അസോസിയേഷൻ ജനറൽ ബോഡി തീരുമാനം ലംഘിച്ച് പ്രതികളായ മാധ്യമപ്രവർത്തകർക്കുവേണ്ടി ഹാജരായ അഭിഭാഷകരെയാണ് സസ്പെൻഡ് ചെയ്തത്.
അഭിഭാഷകരായ കീർത്തി ഉമ്മൻരാജൻ, ശ്രീജ ശശിധരൻ, േപട്ട ജെ. സനൽകുമാർ, ശാസ്തമംഗലം എസ്. അജിത്കുമാർ, ഷിഹാബുദ്ദീൻ കര്യത്ത്, ജി.എസ്. പ്രകാശ്, പ്രദീപ്കുമാർ, എസ്. ജോഷി, എൻ. ബിനു എന്നിവർക്കെതിരെയാണ് നടപടി. ചാനൽ ചർച്ചകളിലും പൊതുപരിപാടിയിലും അഭിഭാഷകരെ അധിക്ഷേപിച്ച് സംസാരിെച്ചന്ന് കാണിച്ച് അഭിഭാഷകൻ നൽകിയ അപകീർത്തിക്കേസിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി വേണ്ടി ഹാജരാകരുതെന്ന് ബാർ അസോസിയേഷൻ ജനറൽബോഡി നിർദേശം നൽകിയിരുന്നു.
അതു ലംഘിച്ച് ഹാജരായതാണ് അസോസിേയഷൻ നടപടിക്ക് വഴിെവച്ചത്. സ്ത്രീപീഡനക്കേസിൽ ആരോപണവിധേയനായ പ്രോസിക്യൂട്ടർക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിക്കുകയും അവരെ കോടതിയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഹൈകോടതിയും ഇടപെട്ടിട്ടും ഇപ്പോഴും വിലക്ക് തുടരുകയാണ്. സംഭവത്തിനുശേഷം മാധ്യമപ്രവർത്തകർക്കു വേണ്ടി കേസുകൾ വാദിക്കുന്നതിൽനിന്ന് അഭിഭാഷകരെ ബാർ അസോസിയേഷൻ അനൗദ്യോഗികമായി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.