ആകാശത്തിലും അഛാ ദിൻ

എല്ലാ പ്രവാസികളെയും പോലെ അവധിക്ക് നാട്ടിൽ വരുന്നതി​​​െൻറ ദിവസങ്ങൾ അടുക്കുന്ന ആവേശത്തിലായിരുന്നു ഞാനും. അപ്പോഴാണ്​ ഇടിത്തീ പോലെ ദേശവാസിക​േളാട്​ ‘പ്യാർ’ തീരെ ഇല്ലാതെ നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എലിയെ പിടിക്കാൻ ഇല്ലം ചുടുക എന്ന് കേട്ടിട്ടേ ഉള്ളൂ.

കൈയിൽ ആകെയുള്ളത്  നവംബർ എട്ടിന്​ അകാലത്തിൽ ദയാമരണം വിധിക്കപ്പെട്ട പഴയ നോട്ടുകൾ !

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പഴയ നോട്ടുകൾ മാറാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന അധികാരികളുടെ അറിയിപ്പ് വിശ്വസിച്ച് നോട്ട്​ നിരോധനത്തി​​​െൻറ അഞ്ചാം നാൾ വാർഷിക അവധിക്ക് തിരുവനന്തപുരം അന്തരാഷ്​​്ഷട്ര വിമാനത്താവളത്തിൽ രാത്രി ഒമ്പതിന്​ വന്നിറങ്ങി. അന്തരാഷ്​ട്ര വിമാനത്താവളമാണെന്നു പറഞ്ഞിട്ടു കാര്യമില്ല, നോട്ട് മാറ്റിയെടുക്കാൻ ഒരു കൗണ്ടർ പോലും ഇല്ല!

ഫോറിൻ കറൻസി എക്സ്ചേഞ്ചിൽ പതിവിലും വലിയ കൊള്ള. ഒരു ഡോളറിന് 60 ഇന്ത്യൻ രൂപ. ഒരു വ്യക്തിക്ക് ആകെ മാറാവുന്നത് 36 ഡോളർ. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടത്തിൽ കൊടുക്കേണ്ട അവസ്ഥ! വിമാനത്താവളത്തിനകത്തുള്ള എ.ടി.എം കൗണ്ടറും കാലി; കലികാലം!

എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഞാനടക്കം നൂറു കണക്കിനാളുകൾ. ഭക്ഷണം കഴിക്കാനോ ടാക്സിക്കോ കൊടുക്കാൻ കൈയിൽ ഉള്ളത് ടിഷ്യൂ പേപ്പറി​​​െൻറ വില പോലും ഇല്ലാത്ത പഴയ നോട്ടുകൾ.

യാത്രയിൽ മുഴുവൻ ആകാശത്തും മോദിക്ക് തെറിയുടെ പൂരം ആയിരുന്നു. അപ്പോഴും ചില ‘ദേശ സ്നേഹികൾ’  മോദിയെ സ്തുതിക്കുന്നുണ്ടായിരുന്നു. നാട്ടിൽ മോദി വിപ്ലവം കൊണ്ടുവരാൻ പോകുന്നു. കള്ളപ്പണക്കാർ എല്ലാവരും അകത്താകും. ഏത് സാധാരണക്കാരനും ഇനി ഭൂമി വാങ്ങാം വീട് വെക്കാം. പെട്രോളി​​​െൻറയും നിത്യോപയോഗ സാധനങ്ങളുടെയും വില പാതിയായി കുറയും.

ചിലർ എന്തോ ഭീതി ഉള്ളത് പോലെ മൗനം പാലിച്ചിരുന്നു.  എങ്ങാനും രാജ്യദ്രോഹി മുദ്ര ചാർത്തപ്പെട്ടാലോ?! ടാക്സിയിൽ ഡ്രൈവറുടെ വക വേറെയും!

കൂടെ ജോലി ചെയ്യുന്ന തിരുവനന്തപുരത്തുകാരിയായ അധ്യാപികയുടെ ഭർത്താവ് വഴി കുറച്ച് ചില്ലറ ഒപ്പിക്കാൻ പറ്റിയതിനാൽ ടാക്സിയുടെയും ഭക്ഷണത്തി​​​െൻറയ​ും പ്രശ്നം ഒരു വിധം പരിഹരിച്ചു. മുൻകൂട്ടി, ഒരു മാസം മു​േമ്പ   ട്രെയിൻ ടിക്കറ്റ് റിസർവ്​ ചെയ്തിരുന്നതിനാൽ വലിയ കുഴപ്പമില്ലാതെ അതിൽ കയറിപ്പറ്റി.

ഇനിയത്തെ ഒന്നര മാസം അവധി ഈ നോട്ടില്ലാ നാട്ടിലാണല്ലോ എന്ന ആശങ്കക്കിടയിലും മനസ്സിൽ ഒരു സമാധാനം!

കാരണം, ഭൂമിയിലും ആകാശത്തും ഒരു പോലെ ഇത്ര പെട്ടെന്ന് അഛാദിൻ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...!

Sometime foolishness can be the biggest crime.

അഴിമതി നടത്തിയ മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞ് നമ്മൾ പ്രക്ഷോഭം നടത്തും. എന്നാൽ, ജനങ്ങളെ ഒന്നാകെ  വലിയ ഒരു ദുരന്തത്തിലേക്ക് തള്ളി വിട്ട് കോമാളി വേഷവും കെട്ടി ലോകം മുഴുവൻ പീപ്പിളിയും വിളിച്ചു നടക്കുന്ന പ്രധാനമന്ത്രി വെക്കണമെന്ന് ആരും ആവശ്യപ്പെടാത്തതെന്താണ്...?

ലക്കും ലഗാന​ുമില്ലാത്ത പൈലറ്റ്​ ഒാടിക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ അവസ്ഥയിലാണ് ഇന്ത്യയിലെ ഓരോ പൗരനുമെന്ന്​ തോന്നുന്നു!
ദൈവം തമ്പുരാൻ കാക്കട്ടെ!
(മാലി ദ്വീപിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലിക്കാരനാണ്​ ലേഖകൻ)

Tags:    
News Summary - Afghan in the sky -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.