ഏറെ വിവാദമായ തൃക്കാക്കര ബലാത്സംഗക്കേസിൽ ബേപ്പൂർ സി.ഐ സുനുവിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ നീക്കം നടക്കുന്നതിനിടെയാണ് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവിന് സുനുവുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഭർത്താവിന്റെ സമ്മർദത്തിന് വഴങ്ങിയാണ് യുവതി സുനുവിനെതിരെ പരാതി നൽകിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സുനു മറ്റു രണ്ട് കേസുകളിലും പ്രതിയാണ്. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിടാൻ ഡി.ജി.പി നടപടി ആരംഭിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെ സുനുവിനോട് നേരിട്ട് ഹാജരാകാൻ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഡി.ജി.പിക്ക് മെയിൽ അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.