ജോലിയിൽ തുടരാൻ വയസ്സ് തിരുത്തി; എ.ഐ.ടി.യു.സി വനിത നേതാവിനെ സപ്ലൈകോ നീക്കി

ആലപ്പുഴ: വിരമിക്കൽ പ്രായം കഴിഞ്ഞിട്ടും വയസ്സ് തിരുത്തി സപ്ലൈകോയിൽ ജോലിയിൽ തുടർന്ന എ.ഐ.ടി.യു.സി വനിത നേതാവിനെ പുറത്താക്കി. രാമങ്കരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ പാക്കിങ് തൊഴിലാളി ശാന്തിനിക്കെതിരെയാണ് നടപടി. ജൂനിയർ മാനേജർ (മാർക്കറ്റിങ് ആൻഡ് ഇൻസ്പെക്ഷൻ) നടത്തിയ അന്വേഷണത്തിനുശേഷമാണ് പുറത്താക്കൽ.

1962 മേയ് ഏഴാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ ശാന്തിനിയുടെ ജനനത്തീയതി. ആധാറിൽ 1965 ആണ്. പിന്നീടത് 1967 എന്നാക്കി തിരുത്തി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരുവിഭാഗം ജീവനക്കാർ പുറത്തുവിട്ടതിനൊപ്പം ലഭിച്ച പരാതിയിലാണ് നടപടി. സ്കൂൾ സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കിയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് അധികൃതർ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുന്നതിന് റിപ്പോർട്ട് സപ്ലൈകോ മേഖല ഓഫിസർക്ക് കൈമാറും. സപ്ലൈകോയിൽ പാക്കിങ് തൊഴിലാളികളുടെ വിരമിക്കൽ പ്രായം 58 ആണ്.

Tags:    
News Summary - age corrected to continue working; Supplyco removed AITUC women leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.