തിരുവനന്തപുരം: കാര്‍ഷിക സ്വര്‍ണപ്പണയ വായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ സംബന് ധിച്ച കേന്ദ്ര സർക്കാറിെൻറ നിർദേശങ്ങൾ കാർഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് നബാര ്ഡും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും പഠിച്ച് കൃഷി വകുപ്പിന് റിപ്പോർട്ട് സമർപ്പി ക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.
സ്വർണപ്പണയ വായ്പ തന്നെ വേണ്ടെന്ന് വെക്കുന്നത് എലിയെ കൊല്ലാൻ വേണ്ടി ഇല്ലം ചുടുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. നബാർഡ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചതല്ല ഇൗ നിർദേശം. ഇത് സംസ്ഥാനതല ബാേങ്കഴ്സ് സമിതി ഗൗരവമായി ചർച്ചചെയ്യണം. കിസാൻ ക്രെഡിറ്റ് കാർഡ് സിംഹഭാഗം കർഷകരിലും എത്തിക്കാനായിട്ടില്ല. അത് പൂർത്തീകരിച്ചശേഷമേ നിയന്ത്രണത്തിലേക്ക് വരാവൂ.
റിസർവ് ബാങ്കും യാഥാർഥ്യബോധത്തോടെ നടപടി സ്വീകരിക്കണം. കേരളത്തിലെ കാലാവസ്ഥ, ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ച് തോട്ട വിളകളുടെ കൂട്ടത്തില്‍ അവക്കാേഡാ ഉൾപ്പെടെ ചില ഫലവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നയപരമായ തീരുമാനം സംസ്ഥാന സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ.ബി.െഎ മേഖല ഡയറക്ടർ റീനി അജിത്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ജനറൽ മാനേജർ പി. സെൽവരാജ്, എസ്.എൽ.ബി.സി കൺവീനർ എൻ. അജിത് കൃഷ്ണൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.