തിരുവനന്തപുരം: കൃഷിവകുപ്പ് ഫാമുകളിലെ തൊഴിലാളികളുടെ വേതനം ഇരട്ടിയോളം വർധിപ്പിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിെല ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് നേരത്തേ സമിതി രൂപവത്കരിച്ചിരുന്നു.
അവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വേതനം വർധിപ്പിച്ചത്. നിലവിൽ (ബ്രാക്കറ്റിലുള്ളത് പുതുക്കിയ ശമ്പളം) 8500- 13,210 (16,500-35,700), 8730-13,540 (17,000-3,75,000) 8960- 14,260 (17,500-39,500), 9190-15,780 (18,000- 11,500), 9940-16,580 (19,000-43,600) എന്നിങ്ങനെയാണ് ശമ്പളസ്കെയിൽ. കാഷ്വൽ തൊഴിലാളികളുടെ ശമ്പളവും വർധിപ്പിച്ചു. അഞ്ചുവർഷം സർവിസുള്ളവർക്ക് നിലവിലെ 350 രൂപ 650 ആക്കി ഉയർത്തി. അഞ്ചുമുതൽ 15 വർഷംവരെ സർവിസുള്ളവർക്ക് 350ൽനിന്ന് 660 ആയും 15മുതൽ 20വരെ വർഷം സർവിസുള്ളവർക്ക് 360ൽനിന്ന് 670ആയും വർധിപ്പിച്ചു. 2017 ഏപ്രിൽ മുതൽ പുതുക്കിയ നിരക്കിെല ശമ്പളം ലഭിക്കും.
യൂനിഫോം അലവൻസ് 1600 ൽനിന്ന് 2400 രൂപയാക്കി. ഉയർന്ന പ്രദേശങ്ങളിലെ ഫാമുകളിലെ തൊഴിലാളികൾക്ക് രണ്ടു വർഷത്തിലൊരിക്കൽ 1500 രൂപ കമ്പിളി അലവൻസായി അനുവദിക്കും. മൃഗസംരക്ഷണ വകുപ്പിെൻറ അട്ടപ്പാടി ആട് ഫാം, കൃഷിവകുപ്പിെൻറ വണ്ടിപ്പെരിയാർ, നെല്ലിയാമ്പതി ഫാമുകളിലെ തൊഴിലാളികൾക്ക് മാത്രമേ ഇതു ലഭിക്കൂ. സ്കിൽഡ് അലവൻസ് പ്രതിദിനം അഞ്ചുരൂപ നൽകിയിരുന്നത് 20 രൂപയാക്കി.
റിസ്ക് അലവൻസ് 200ൽനിന്ന് 300 രൂപയാക്കി. പോളിനേഷൻ അലവൻസ് 25 തവണ തെങ്ങിൽ കയറുന്നവർക്ക് 10 രൂപ നിരക്കിൽ നിൽകുന്നത് പ്രതിദിനം 20 രൂപ അനുവദിക്കും.
തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം 30,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തി. സർവിസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ മരണാനന്തര ചെലവുകൾക്കായി നിലവിലെ 5000 രൂപ 7000 ആക്കി. ഹൗസ് ബിൽഡിങ് അഡ്വാൻസിെൻറ കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ഉത്തരവിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.