കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ. എറണാകുളം ലോ കോളജ് വിദ്യാർഥിയായ കണ്ണൂർ സ്വദേശി മുഹമ്മദ് റിഫയെ ആണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകനാണ് മുഹമ്മദ് റിഫയെന്നാണ് പൊലീസ് പറയുന്നത്.
ഒളിവിൽ കഴിയുകയായിരുന്ന 23ാം പ്രതി മട്ടാേഞ്ചരി കൊച്ചങ്ങാടി അറക്കൽപറമ്പ് വീട്ടിൽ ഫസലുദ്ദീൻ (37) വ്യാഴാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി മുമ്പാകെ കീഴടങ്ങി.ആക്രമിസംഘത്തെ മഹാരാജാസ് കാമ്പസിലേക്ക് വരുത്തിയത് മുഹമ്മദ് റിഫയാണെന്ന് പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റുപ്രതികളെയും ഗൂഢാലോചനയെയും സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മറ്റുകേസുകളുടെ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നതിനിടെ ഫസലുദ്ദീൻ കോടതിയിൽ നേരിെട്ടത്തി ഇൗ കേസിലെ പ്രതിയാണെന്ന് അറിയിച്ച് കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ ആഗസ്റ്റ് ഒമ്പതുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഭിമന്യു കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് അവധിയിലായതിനാൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിന് ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അടുത്തദിവസം അപേക്ഷിക്കും.
അതേസമയം, 21ഉം 22ഉം പ്രതികളായ തോപ്പുംപടി ആർ ആൻഡ് പി ക്രോസ് റോഡ് കളത്തിങ്കൽ കെ.െഎ. നിസാർ (39), ചളിക്കവട്ടം കണിയവെളി റോഡ് വടക്കാട്ട് വീട് ബി.എസ്. അനൂപ് (37) എന്നിവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇതിനിടെ, കഴിഞ്ഞദിവസം കസ്റ്റഡിയിലായ പള്ളുരുത്തി സ്വദേശി സനീഷിെൻറ അറസ്റ്റ് രേഖപ്പെടുത്തി.
വിദ്യാർഥികളെ ആക്രമിക്കാൻ പള്ളുരുത്തിയിൽനിന്ന് കാമ്പസിലെത്തിയ നാലംഗ സംഘത്തിെൻറ നേതാവായ സനീഷ് ഗൂഢാലോചനയിലടക്കം പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.