തൃശൂർ: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു.
സാധാരണക്കാരെ ബാങ്കിങ് സേവനങ്ങളിൽനിന്ന് അകറ്റുന്ന ഇത്തരമൊരു സ്ഥിതിവിശേഷം അനുവദിക്കാനാവില്ല. ഇതിനെതിരെ ഈമാസം 16, 17 തീയതികളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 30ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം അധ്യക്ഷൻ പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കർഷക സമര വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ട്രേഡ് യൂനിയൻ ആർജവത്തോടെ പൊരുതണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അനിയൻ മാത്യു പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.