തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കുട്ടികളില്ലാതെ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ കൂട്ടത്തോടെ മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്ക് പുനർവിന്യസിച്ച് ഉത്തരവ്. എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിലെ 212 അധ്യാപകരെയാണ് മലപ്പുറത്തെ എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റുന്നത്. ഇതിൽ 89 പേർ തിരുവനന്തപുരം ജില്ലയിൽനിന്നും 56 പേർ തൃശൂരിൽനിന്നും13 പേർ ആലപ്പുഴയിൽനിന്നുമാണ്. നിശ്ചിത കുട്ടികളുള്ള പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കിയതുവഴിയുണ്ടാകുന്ന തസ്തികകളിൽ ഇവരെ അതത് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽതന്നെ പുനർവിന്യസിക്കാമെന്നിരിക്കെയാണ് മലപ്പുറത്തെ സ്കൂളുകളിലേക്ക് മാറ്റുന്നത്. വിവിധ ജില്ലകളിലെ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകൾ ലക്ഷങ്ങൾ വാങ്ങി നടത്തിയ നിയമനത്തിെൻറ ഭാരം പുനർവിന്യാസ ഉത്തരവിലൂടെ മലപ്പുറം ജില്ലയിലെ സ്കൂളുകളുടെ ചുമലിലാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
1979ന് ശേഷം ആരംഭിച്ച എയ്ഡഡ് സ്കൂളുകളിലെ (ന്യൂ സ്കൂൾ) ഒരു അധ്യാപക തസ്തിക സർക്കാർ നിയമനത്തിനായി നീക്കിവെക്കണമെന്ന് വ്യവസ്ഥയുമുണ്ട്. ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുന്നതു വഴിയും ന്യൂ സ്കൂളുകളിലെ തസ്തികയിലേക്കും അധിക അധ്യാപകരെ പുനർവിന്യസിക്കാമെന്നിരിക്കെ, ഇൗ തസ്തികകൾ മാനേജർമാർക്ക് വിട്ടുനൽകിയാണ് 212 അധ്യാപകരെ മറ്റൊരു ജില്ലയിലേക്ക് മാറ്റിയത്.
എയ്ഡഡ് സ്കൂളുകളിൽ രണ്ട് തസ്തിക ഒഴിവ് വരുേമ്പാൾ ഒന്ന് അധ്യാപകരുടെ പുനർവിന്യാസത്തിനായി (1:1 അനുപാതം) സർക്കാറിന് വിട്ടുനൽകാൻ വ്യവസ്ഥ ചെയ്ത് കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിനെതിരെ ഒേട്ടറെ മാനേജ്മെൻറുകൾ കോടതിയെ സമീപിക്കുകയും മുഴുവൻ തസ്തികകളിലും സ്വന്തം നിലക്ക് നിയമനം നടത്തുകയും ചെയ്തിരുന്നു. 2016 മുതൽ ഇൗ രീതിയിൽ നടത്തിയ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല.
എന്നാൽ, ഏറെ മാനേജ്മെൻറുകൾ സർക്കാർ നിർദേശ പ്രകാരം 1:1 അനുപാതം അംഗീകരിച്ച് സർക്കാറിന് തസ്തിക വിട്ടുനൽകി. വിട്ടുനൽകാത്ത മാനേജ്മെൻറുകൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിതമായി സർക്കാറിനെ സമീപിക്കുകയും സമ്മർദത്തിലൂടെ തടഞ്ഞുവെച്ച നിയമനാംഗീകാരത്തിന് അനുമതി നേടുകയും ചെയ്തു. സർക്കാർ നിലപാടിന് വിരുദ്ധമായി നടത്തിയ നിയമനങ്ങൾക്കെല്ലാം ഇതിെൻറ മറവിൽ മാനേജ്മെൻറുകൾ അംഗീകാരം നേടിയെടുത്തു. ഇതേ മാനേജ്മെൻറുകൾക്കു കീഴിലെ സ്കൂളുകളിലെ അധ്യാപകരെയും മലപ്പുറത്തെ സ്കൂളുകളിലേക്ക് പുനർവിന്യസിക്കുന്നെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.