എയർ അറേബ്യയുടെ അബൂദബി- കോഴിക്കോട് സർവിസിന് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനത്താവള അതോറിറ്റി നൽകിയ വാട്ടർ സല്യൂട്ട്

എയർ അറേബ്യ കോഴിക്കോട് - അബൂദബി സർവിസിന്​ തുടക്കം

കരിപ്പൂർ: എയർ അറേബ്യയുടെ കോഴിക്കോട്- അബൂദബി സർവിസിന് തുടക്കം. കോഴിക്കോട്- ഷാർജ സെക്ടറിൽ സർവിസ് നടത്തുന്ന എയർ അറേബ്യയുടെ അബൂദബിയിലേക്കുള്ള പുതിയ സർവിസ് ആഴ്ചയിൽ മൂന്നുദിവസമാണ്.

ശനിയാഴ്ച രാവിലെ 5.30ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. അഗ്​നിശമന വിഭാഗം അസി. മാനേജർ വി.കെ. സുനിലി​െൻറ നേതൃത്വത്തിലായിരുന്നു വാട്ടർ സല്യൂട്ട് നൽകിയത്.

നവംബർ 14 മുതലായിരുന്നു നേരത്തേ ഷെഡ്യൂൾ ചെയ്തതെങ്കിലും തിരക്കായതിനാൽ സർവിസ് നേരത്തേയാക്കുകയായിരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ച 5.25ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബൂദബിയിൽ എത്തും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.30ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ച അഞ്ചിന്​ കരിപ്പൂരിൽ എത്തും.

Tags:    
News Summary - Air Arabia launches Kozhikode-Abu Dhabi service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.