നെടുമ്പാശ്ശേരി: യന്ത്രത്തകരാർ സംഭവിച്ചതിനെത്തുടർന്ന് ഷാർജയിൽനിന്നുള്ള വിമാനം അടിയന്തരമായി കൊച്ചി വിമാനത്താവളത്തിലിറക്കി. ഐ.എക്സ് 412 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 8.35ന് അടിയന്തരമായി ഇറക്കിയത്. 193 യാത്രക്കാരും പൈലറ്റുൾപ്പെടെ ആറ് ജീവനക്കാരും ഉണ്ടായിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. ഈ സംവിധാനം തകരാറിലായാൽ വിമാനം സുരക്ഷിതമായി റൺവേയിലിറക്കാൻ കഴിയില്ല. അതുകൊണ്ടാണ് അടിയന്തരമായി ഇറക്കേണ്ടിവരുമെന്ന് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ പൈലറ്റ് അറിയിച്ചത്. തുടർന്ന് നെടുമ്പാശ്ശേരി മേഖലയിലെ വിവിധ ആശുപത്രികളിലെ ആംബുലൻസുകളും മെഡിക്കൽ സംഘവും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘവുമെത്തിയിരുന്നു. വിമാനമിറങ്ങിയ ശേഷമാണ് പറക്കുന്നതിനിടയിൽ തകരാർ സംഭവിച്ച വിവരം പല യാത്രക്കാരും അറിയുന്നത്. തകരാർ പരിഹരിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചശേഷമേ ഇനി ഈ വിമാനം പറത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.