കോഴിക്കോടുനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തുന്നു. ഫോട്ടോ: പി.ബി ബിജു

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരം: കോഴിക്കോടുനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 176 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ഐ.എക്സ് 385 വിമാനം ഇന്ന് രാവിലെ 9.45ഓടെയാണ് ദമ്മാമിലേക്ക് പറന്നുയർന്നത്. വിമാനത്തിന്‍റെ പിൻഭാഗം നിലത്ത് ഇടിച്ചെന്ന നിഗമനത്തിലാണ് അടിയന്തരമായി ഇറക്കാൻ തീരുമാനിച്ചത്.

കോഴിക്കോട് തന്നെ ഇറക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് വിമാനം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഇന്ധനം കുറച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിങ് നടത്തിയത്. അടിയന്തര ലാൻഡിങ്ങിന് വേണ്ട സംവിധാനങ്ങളെല്ലാം തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. 

Full View


Tags:    
News Summary - air india flight emergency landing at Trivandrum Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.