ഐഷ സുൽത്താനയെ നാളെ വീണ്ടും ചോദ്യം ചെയ്യും; പൊലീസ്​ നോട്ടീസ്​ നൽകി

കൊച്ചി: ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താനയെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്​ പൊലീസ് നോട്ടീസ് നല്‍കി.

ഞായറാഴ്ചയും ഐഷസുല്‍ത്താനെ ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്. നാലുദിവസം കൂടി ദ്വീപില്‍ തുടരണമെന്ന് ഐഷ സുല്‍ത്താനയോട് കവരത്തി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ച നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷ സുല്‍ത്താനക്ക്​ നോട്ടീസ് നല്‍കിയത്.

നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് ബയോ വെപൺ എന്ന വാക്ക് ഉപയോഗിച്ചത്, അത് പറയാനുണ്ടായ സാഹചര്യമെന്തായിരുന്നു, കേന്ദ്രത്തെയാണോ അഡ്മിനിസ്ട്രേറ്ററെയാണോ ബയോവെപൺ എന്ന് ഉദ്ദേശിച്ചത് എന്നീ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചതായി ഐഷ പ്രതികരിച്ചിരുന്നു.

ബയോവെപൺ എന്നുപറഞ്ഞത് പ്രതീകാത്മകമാണെന്നും അഡ്മിനിസ്ട്രേറ്ററെയാണ് ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണം ആയിഷ പൊലീസിനോടും ആവർത്തിച്ചു. രാജ്യത്തെയല്ല ഉദ്ദേശിച്ചത്, സാഹചര്യത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ വിമർശനമായിരുന്നു അതെന്നും ആയിഷ പറഞ്ഞു.

ഈ മാസം ഏഴിന് മീഡിയവൺ ചാനലിൽ നടന്ന ചർച്ചയിലെ ബയോവെപൺ(ജൈവായുധം) പരാമർശത്തിെൻറ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി. അബ്​ദുൽ ഖാദർ ഹാജിയുടെ പരാതിയിലാണ്​ കവരത്തി പൊലീസ് കേെസടുത്തത്. 

Tags:    
News Summary - Aisha Sultana to be questioned again tomorrow; Police issued a notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.