കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മ ഷീജയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐശ്വര്യ തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഓൺലൈൻ ഗെയിം കളിച്ചതിന് അമ്മ ഷീജ ഐശ്വര്യയെ വഴക്കുപറഞ്ഞിരുന്നു. അതിനു ശേഷമാണ് കാണാതായത്. ഓൺലൈൻ വഴി എൻട്രൻസിന് തയാറെടുക്കുകയായിരുന്നു ഐശ്വര്യ. സുഹൃത്തുക്കൾ കുറവായ ഐശ്വര്യ അധികമാരോടും ഇടപഴകാറില്ലെന്നും കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫ് ആയി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്.
നിലവില്‍ തൃശൂര്‍ പോലീസിന്റെ സംരക്ഷണയിലാണ് ഐശ്വര്യ. ഉടന്‍ തന്നെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരും. കേസ് അന്വേഷിക്കുന്ന കരുനാഗപ്പള്ളിയിലെ പൊലീസ് സംഘം തൃശൂരിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.