കൊച്ചി: ശബരിമല തീർഥാടകർക്ക് കൊണ്ടുവന്ന ബസ് കത്തിനശിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സിയുടെ അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ (ടെക്നിക്കൽ), മെക്കാനിക്കൽ എൻജിനീയർ എന്നിവർ നടത്തിയ അന്വേഷണത്തിന്‍റെ സംയുക്ത റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയത്.
കഴിഞ്ഞ 17നാണ് പമ്പ - നിലക്കൽ പാതയിലെ പ്ലാത്തോട്ടത്തുവെച്ച് യാത്രക്കാരില്ലാതിരുന്ന സമയത്ത് ബസിന് തീപിടിച്ചത്. എട്ടരവർഷം മാത്രം പഴക്കമുള്ള, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്ന ബസാണ് കത്തിയതെന്ന് കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.