ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥന്റെ ദേഹത്ത് പഴയ കറി ഒഴിച്ചു, മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അജ്മൽ

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി അജ്മൽ. അധിക വൈദ്യുതിബിൽ വന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുകയാണ് ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് അവരുടെ തലയിൽ താൻ ഒഴിച്ചു. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്നെയാണ് അവരുടെ ഓഫീസ് തകർത്തതെന്നും അജ്മൽ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറയുന്നു.

അതേസമയം, അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കെ.എസ്.ഇ.ബി ചെയർമാനുമായുള്ള ചർച്ചക്കൊടുവിലാണ് തീരുമാനം. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

തി​രു​വ​മ്പാ​ടി കെ.​എ​സ്.​ഇ.​ബി സെ​ക്​​ഷ​ൻ ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സി. എ​ൻ​ജി​നീ​യ​റു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ഓ​ഫി​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ വി​ച്ഛേ​ദി​ച്ചിരുന്നു. സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​റി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. അ​ക്ര​മ​ത്തി​ൽ ഓ​ഫി​സി​ന്​ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു.​സി. അ​ജ്മ​ൽ (34), സ​ഹോ​ദ​ര​ൻ ഷ​ഹ​ദാ​ദ് (24) എ​ന്നി​വ​രെ തി​രു​വ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്ക​ൽ, കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​രു​ടെ യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ബി​ൽ തു​ക അ​ട​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച അ​ജ്മ​ലി​ന്റെ വീ​ട്ടി​ലെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചി​രു​ന്നു. തു​ക അ​ട​ച്ച​തി​നെ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നെ​ത്തി​യ കെ.​എ​സ്.​ഇ ബി ​ജീ​വ​ന​ക്കാ​ര​നെ അ​ജ്മ​ൽ കൈ​യേ​റ്റം ചെ​യ്ത​താ​യി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നെ​ത്തി​യ അ​ജ്മ​ലും സ​ഹോ​ദ​ര​നും ഓ​ഫി​സ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​റും ഫ​ർ​ണി​ച്ച​റും ത​ക​ർ​ന്നു. 

Tags:    
News Summary - Ajmal on KSEB office issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.