ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ പരസ്യമാക്കണമെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണി. ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയാണ് നല്ലതെന്ന് ആൻറണി പറഞ്ഞു. നേരത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
വിമാനങ്ങൾക്ക് വില കൂടുതലായതിനാലാണ് റാഫേൽ ഇടപാടിൽ കൂടുതൽ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖല കമ്പനികളെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയതെന്നും ആൻറണി ചോദിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.