കെ.പി.സി.സി മാധ്യമവിഭാഗം തയാറാക്കിയ ഡോക്യുമെന്ററികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി പ്രകാശനം ചെയ്യുന്നു.

രാജ്യമാകെ കാറ്റ് മാറിവീശുകയാണെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: രാജ്യമാകെ കാറ്റ് മാറിവീശുകയാണെന്നും ഇതു തുടര്‍ന്നാല്‍ ജൂണ്‍ രണ്ടിന് മോദി സര്‍ക്കാര്‍ ഇന്ത്യാമുന്നണി സര്‍ക്കാരിന് വഴിമാറികൊടുക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയിംഗം എ.കെ ആന്റണി. കെ.പി.സി.സി മീഡിയ സെക്രട്ടറി പിറ്റി ചാക്കോ സംവിധാനം ചെയ്ത് കെ.പി.സി.സി മാധ്യമവിഭാഗം തയാറാക്കിയ ഡോക്യുമെന്ററികള്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ വിചാരിച്ചു, മോദി മൂന്നാം തവണയും അധികാരത്തിലേറുമെന്ന്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞുവെന്നതാണ് സത്യം. മോദിയുടെ ഗ്യാരന്റിയോ, പിണറായിയുടെ എല്ലാം ശരിയാക്കാം എന്നതുപോലുള്ള പൊള്ളയായ വാഗ്നാനങ്ങളല്ല കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്. കോണ്‍ഗ്രസിന്റേത് ഉറപ്പുള്ള വാക്കുകളാണ്. കര്‍ണാടകത്തിലും തെലുങ്കാനയിലും നല്കിയ വാക്കുകള്‍ അതേപടി പാലിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.

മോദിയുടെ ഗ്യാരന്റിയുടെ ഫലമായി രാജ്യം തൊഴിലില്ലാത്തവരുടെ നാടായി. പിണറായി വിജയന്‍ എല്ലാം ശരിയാക്കിക്കിടത്തി. കേരളത്തിലെ ചെറുപ്പക്കാര്‍ നാടുവിടുകയാണ്. കേരളം അധികം വൈകാതെ വയോധികരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും നാടായി മാറുമെന്നും ആന്റണി പറഞ്ഞു.

'കോണ്‍ഗ്രസ് പ്രകടന പത്രിക ഉറപ്പുള്ള വാക്ക്' എന്ന ഡോക്യുമെന്ററി ജി ചൈതന്യയും ' എന്നും കാവലാള്‍ ' എന്ന ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്റി എഴുത്തുകാരി എ ഖയറുന്നീസയും ഏറ്റുവാങ്ങി. കെപിസിസി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്, കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു, വാര്‍ റൂം കോ ചെയര്‍മാന്‍ മണക്കാട് സുരേഷ് എന്നിവര്‍ സംസാരിച്ചു.


Tags:    
News Summary - A.K Antony said that the wind is changing all over the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.