തിരുവനന്തപുരം: സർക്കാറും ഗവർണറും തമ്മളിലെ പ്രശ്നം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ ്ഞു. സർക്കാറിനെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഞങ്ങളാണ് മുൻപന്തിയിൽ എന്ന ധാരണയൊന്നും ആർക്കും വേണ്ട. വെള്ളം കലക്കി മീൻപിടിക്കുന്ന ഏർപ്പാടുണ്ട് പ്രതിപക്ഷത്തിന്. സർക്കാറും ഗവർണറും തമ്മിലെ ബന്ധം വഷളാക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാപരമായി സ്പീക്കറും ഗവർണറും സർക്കാറുമെല്ലാം ചുമതല നിർവഹിക്കും. അതിൽ ഏതെങ്കിലും ഒരു ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ആ ചർച്ചയുടെ ഭാഗമായി കേരള നിയമസഭയെ കാണുന്നതിൽ പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.