തിരുവനന്തപുരം: ലൈഫ് മിഷനും റെഡ്ക്രസൻറുമായി ഒപ്പിട്ട ധാരണപത്രത്തിൽ അപാകതയില്ലെന്ന് മന്ത്രി എ.കെ. ബാലൻ. അത് സർക്കാറിെൻറ താൽപര്യത്തിനെതിരാണെന്ന് നിയമവകുപ്പ് അഭിപ്രായപ്പെട്ടിട്ടില്ല. നിയമവകുപ്പിെൻറ അഭിപ്രായം ധാരണപത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭരണനിർവഹണം, നിയമ നിർമാണം എന്നിവ അല്ലാത്ത ഇൗ ഫയൽ മന്ത്രി കാണേണ്ട ആവശ്യമില്ല. നിയമ സെക്രട്ടറിയെയും വകുപ്പിനെയും മറികടക്കാൻ മന്ത്രിക്കാവില്ല. ധാരണപത്രത്തിൽ നിയമപരമായ പിഴവുണ്ടായിട്ടുെണ്ടങ്കിൽ ചൂണ്ടിക്കാട്ടിയാൽ ഭേദഗതിക്ക് തയാറാണ്. ടൗൺ-ടൗൺ, സംസ്ഥാനവും വിദേശ രാജ്യത്തെ പ്രാദേശിക പ്രവിശ്യയുമായുള്ള കരാർ എന്നിവയിൽ മാത്രമേ കേന്ദ്ര സർക്കാർ അംഗീകാരം ആവശ്യമുള്ളൂ. ധാരണപത്രത്തിൽ ഒപ്പിട്ട രണ്ട് കക്ഷികളിൽ ഏതെങ്കിലും ഒരു കക്ഷിക്ക് കരാർ കൊടുക്കുന്നതിന് തടസ്സമില്ല. അത് മറ്റേ കക്ഷി ചോദ്യം ചെയ്യാൻ പാടില്ല.
എം. ശിവശങ്കറിനെ മനസ്സിലാക്കുന്നതിൽ തങ്ങൾ വൈകിപ്പോയി. സംസ്ഥാനത്തിന് പ്രതിവർഷം 427 കോടി രൂപയുടെ ബാധ്യത വരുത്തിയ വൈദ്യുതി കരാറിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഒപ്പുവെച്ചപ്പോൾ ശിവശങ്കറായിരുന്നു കെ.എസ്.ഇ.ബി ചെയർമാൻ. ഇൗ കരാർ ശരിയാണോയെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറയണം- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.