തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിെൻറ നിശ്ചല ദൃശ്യം ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള അവഗണനയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കേന്ദ്രസർക്കാറിന് കേരളമെന്നുകേട്ടാൽ ഭ്രാന്തുപിടിക്കുന്ന അവസ്ഥയാണ്. കേരളത്തിൻെറ സാംസ്‌കാരിക തനിമ ലോകത്തിന് മുമ്പാകെ കാണിക്കുന്ന ഒരു നിശ്ചല ദൃശ്യത്തെ എതിർക്കുന്നത് എന്തിനാണ്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് കേന്ദ്രത്തിേൻറതെന്നും മന്ത്രി ആരോപിച്ചു.
വിദഗ്ധ സമിതി നേരത്തെ കണ്ട ദൃശ്യം അവസാന ഘട്ടത്തിലാണ് ഒഴിവാക്കിയത്. കാലാമൂല്യമുള്ള ദൃശ്യം എന്തിന് ഒഴിവാക്കിയെന്ന് അറിയില്ല. ഇത് മൂന്നാം തവണയാണ് കേരളത്തിെൻറ നിശ്ചല ദൃശ്യം ഒഴിവാക്കുന്നത്. എന്നാൽ നേരത്തെ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ കാരണങ്ങൾകൊണ്ട് തന്നെയാണെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
കായലിെൻറ പശ്ചാത്തലത്തിൽ കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ അവതരിപ്പിച്ചത്. മൂന്നാം റൗണ്ടിലാണ് നിശ്ചല ദൃശ്യം ഒഴിവാക്കിയത്.
ഈ സർക്കാർ വന്നതിനുശേഷം കേരളം നൽകിയ പത്മ പുരസ്കാരത്തിനുള്ള ശിപാർശകളും തള്ളുന്ന അവസ്ഥയുണ്ടായി.
പത്മ പുരസ്കാരത്തിന് കേരളം നൽകിയ എം.ടി വാസുദേവൻനായർ, മമ്മൂട്ടി അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തിയ ശിപാർശ ചവട്ടുകുട്ടയിൽ ഇടുകയാണ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്രസർക്കാറിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. അതിന് സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. എന്നാൽ പ്രമേയത്തിനെതിരെ ബി.ജെ.പിയുടെ പ്രതിനിധി ഒരക്ഷരം പോലും പ്രതികരിച്ചില്ല. മനഃസാക്ഷികുത്ത് കൊണ്ടാണ് ഒ. രാജഗോപാൽ ഒന്നും മിണ്ടാതിരുന്നതെന്നും ബാലൻ പറഞ്ഞു.
ലോക കേരളസഭ തട്ടിപ്പാണെന്നും സി.പി.എമ്മിന് ഫണ്ട് പിരിക്കാനുള്ള പരിപാടിയാണെന്നുമുള്ള കേന്ദ്രസഹമന്ത്രി വി. മുരളീധരെൻറ ആരോപണത്തെയും മന്ത്രി തള്ളി. ഒന്നാമത് കേരളസഭ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത അന്നത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇത് ലോകത്തിന് തന്നെ മാതൃകയാണെന്ന് പറഞ്ഞിരുന്നു. വി മുരളീധരെൻറ പേര് നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അദ്ദേഹം പരിപാടി ബഹിഷ്കരിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്നും മന്ത്രി എ.കെ ബാലൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.