തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിെല അന്തരം കുറക്കണമെന്നും ഇതിനു കാര്യക്ഷമതയോടുകൂടിയ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള സ്േറ്ററ്റ് ട്രാൻസ്പോർട്ട് ൈഡ്രവേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന ‘കെ.എസ്.ആർ.ടി.സി: പ്രതിസന്ധിയും അതിജീവനവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറ്റങ്ങൾ ജീവനക്കാരിൽനിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. നമ്മുടെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. യൂനിയനുകൾ എത്ര ശക്തമായിരുന്നാലും ആത്യന്തികമായി പൊതുസമൂഹത്തിെൻറ വിശ്വാസവും പിന്തുണയും ആർജിക്കാനായില്ലെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് നിലനിൽക്കാനാവില്ലെന്ന് സെമിനാറിൽ സംസാരിച്ച എം.ഡി എ. ഹേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
39,000 പെൻഷൻകാരുടെ പെൻഷനും 40,000ത്തോളം ജീവനക്കാരുടെ ശമ്പളവും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ആശ്രയം നിരത്തിലുള്ള 5500 ബസുകളാണ്. അതായത് ഒരു ബസിൽനിന്ന് ഉപജീവനം നൽകേണ്ടത് 14 പേർക്കാണ്. അധികം ശാസ്ത്രീയ പഠനമൊന്നും ഇതിനു വേണ്ട. സ്വന്തമായി വാഹനം വാങ്ങി എല്ലായിടത്തും സ്വകാര്യമായി സഞ്ചരിക്കാൻ സാമ്പത്തികമായി കഴിവില്ലാത്തവെൻറ ആശ്രയമാണ് കെ.എസ്.ആർ.ടി.സി. കോർപറേഷൻ നേരിടുന്ന പ്രതിസന്ധി കേവലം പെൻഷൻകാരുടെയും ജീവനക്കാരുടെ ശമ്പളത്തിെൻറയും പ്രശ്നമായി ചുരുക്കരുതെന്നും അതു സംസ്ഥാനത്തിെൻറ പൊതുവായ വികസനത്തിെൻറയും വളർച്ചയുടെയും പ്രശ്നമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.