ജീവനക്കാരനെ ഇറക്കിവിട്ട സംഭവം​ പരിശോധിക്കുമെന്ന്​ ശശീന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ടതിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന്​ പരിശോധിക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കെ.എസ്​.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്​കരണത്തിൽ ചില അപാകതകളുണ്ടെന്ന്​ നേരത്തെ തന്നെ യൂണിയനുകൾ പരാതി ഉന്നയിച്ചിരുന്നു. ഇതി​​​െൻറ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ്​ പ്രിൻസിപ്പൽ സെ​ക്രട്ടറി ഇതുസംബന്ധിച്ച്​ പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഡ്യൂട്ടി പരിഷ്​കരണത്തിൽ പ്രിൻസിപ്പൽ സെ​ക്രട്ടറിയുടെ റി​പ്പോർട്ട്​ ജനുവരി 21 മുതൽ നടപ്പിലാക്കി തുടങ്ങിയതായി ശശീന്ദ്രൻ വ്യക്​തമാക്കി.

പൊതുമേഖല സ്ഥാപനങ്ങളിൽ എം.ഡിമാരെ മാറ്റി നിർത്തുന്നത്​ ലാഭ-നഷ്​ടത്തി​​​െൻറ അടിസ്ഥാനത്തിലല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പൊതുമേഖല സ്ഥാപനത്തി​ൽ ലാഭമുണ്ടാവു​േമ്പാൾ എം.ഡിമാരെ നിലനിർത്തുകയും നഷ്​ടമുണ്ടാവു​േമ്പാൾ മാറ്റുകയും ചെയ്യുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്​.ആർ.ടി.സി തിരുവനന്തപുരം ഡിപ്പോയിൽ ജോലിക്കെത്തിയ ഡ്രൈവർ കം കണ്ടക്​ടറെ യൂണിയൻ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ പ്രതികരണവുമായി ശശീന്ദ്രൻ രംഗത്തെത്തിയത്​.

Tags:    
News Summary - A.K Sasindran on ksrtc duty issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.