തിരുവനന്തപുരം: അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ മലബാറിൽ നടത്തുന്ന പണിമുടക്ക് കണ്ട് ഭയന്ന് മോട്ടോർ വാഹന വക ുപ്പ് നടത്തുന്ന പരിശോധനകളിൽ നിന്ന് പിന്മാറില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കർണാടകയുമായി ചർച്ച നടത ്തി കൂടുതൽ ബസുകൾ നിരത്തിലിറക്കും. യാത്രക്കാരുടെ യാത്രക്ലേശം കുറക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും ശശീന്ദ്രൻ പറഞ്ഞു.
കേരള, കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ 16 ബസുകൾ അധികമായി സർവീസ് നടത്തും. സ്കാനിയ ബസുകൾ കരാർ അടിസ്ഥാനത്തിൽ ഒാടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ചാണ് മലബാർ മേഖലയിലെ അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ പണിമുടക്കിയത്. പണിമുടക്കിനെ തുടർന്ന് നൂറ് കണക്കിന് യാത്രക്കാർ ദുരിതത്തിലായിരുന്നു. കേരള, കർണാടക സ്റ്റേറ്റ് ബസുകൾ കൂടുതൽ സർവീസുകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
കല്ലട ബസിൽ യാത്രക്കാർക്ക് മർദനമേറ്റതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസുകളിൽ പരിശോധനകൾ കർശനമാക്കിയത്. പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.