തിരുവനന്തപുരം: ജില്ലകൾക്കുള്ളിൽ നാളെ മുതൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സ്വകാര്യ ബസുടമകൾ യാഥാർഥ്യബോധത്തോെട കാര്യങ്ങളെ സമീപിക്കണം. അവർ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ബസുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ല. അതുകൊണ്ട് ചർച്ചയുടെ ആവശ്യമില്ല. ജനങ്ങളുമായി സഹകരിച്ച് കൊണ്ട് സർവീസ് നടത്താൻ സ്വകാര്യ ബസുകൾ തയാറാവണം. ബസുകൾക്ക് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ 36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും ഗതാഗത മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ തുടങ്ങുേമ്പാഴേക്കും ബസുടമകൾ സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ഡൗണിെൻറ നാലാം ഘട്ടത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പകുതി യാത്രക്കാരുമായി സർവീസ് നടത്താനാണ് അനുമതി. ഇതിനായി മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.