എ.കെ.ജി സെന്ററിന് ബോംബേറ്: ജാമ്യ ഹരജിയിൽ ഇന്ന് വിധി പറഞ്ഞേക്കും

കൊച്ചി: എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയുടെ ജാമ്യ ഹരജിയിൽ ഹൈകോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. കേസിലെ പ്രതി കണ്ണൻ എന്ന ജിതിന്‍റെ ഹരജിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ പരിഗണനയിലുള്ളത്.

വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ഉത്തരവിനായി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. ജൂൺ 30ന് രാത്രിയാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്. സെപ്റ്റംബർ 22 നാണ് ജിതിൻ അറസ്റ്റിലായത്. 

Tags:    
News Summary - AKG Center bombar attack-Bail plea may be decided today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.