കക്കോടി: മാതാവിൻെറ തണലിൽ കഴിഞ്ഞ അഖിലിനൊപ്പം ശ്രീദേവിയും യാത്രയായി. മാതാവ് ആശുപത്രിയിലായതിനെ തുടർന്ന് ദുരിത ജീവിതം പേറി മരിച്ച കക്കോടി പറമ്പത്ത് താഴത്ത് അഖിലിൻെറ മാതാവ് ശ്രീദേവിയുട (60) തിങ്കളാഴ്ച മൂന്നരയോടെ മരിച്ചു. ഒരാഴ്ചയിലായി അത്യാസന്ന നിലയിൽ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വിസർജ്യത്തിൽ കിടന്ന് ഭക്ഷണമില്ലാതെ കഴിഞ്ഞ അഖിലിനെ ശനിയാഴ്ച വാർഡ് അംഗം പി.ഹരിദാസൻെറ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് കോവിഡ പരിശോധന നടത്തി ചേമഞ്ചേരിയിലെ ആശ്വാസ കേന്ദ്രത്തിലെത്തിച്ചിരുന്നു. ആശ്വാസ കേന്ദ്രത്തിലെത്തിച്ച പിറ്റേ ദിവസം ഉച്ചയോടെ മരിച്ചു.
കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും അഖിലിൻെറ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഖിലിൻെറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തുകൊണ്ടിരിക്കെയാണ് ശ്രീദേവി മരിച്ചത്. ഇരുവരുടെയും മൃതദേഹം ഒരുമിച്ച് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
മാതാവ് ആശുപത്രിയിലായതോടെ ഭക്ഷണം വായിൽ കിട്ടിയാൽ കഴിക്കുന്ന അഖിലിന് എടുത്തു കൊടുക്കാൻ ആളില്ലാതായിരുന്നു. ഇരുകാലുകളും കൈകളും തളർന്ന മുപ്പത്തിയൊന്നു കാരനായ അഖിലിന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടക്കാൻ പരസഹായം ആവശ്യവുമായിരുന്നു.
സംസാര ശേഷിയില്ലാത്ത യുവാവിന് കേൾവിയും പാതിയേയുണ്ടായിരുന്നുള്ളൂ. എല്ലും തോലുമായ അഖിൽ ഏറെ ക്ഷീണിതനായി മലമൂത്രവിസർജ്യങ്ങളിലായിരുന്നു കിടന്നത്. വാർഡ് മെംബർ ഹരിദാസിൻെറ നേതൃത്വത്തിൽ അഖിലിനെ ദിവസവും വൃത്തിയാക്കുകയാണ്. എത്ര കഴുകി വൃത്തിയാക്കിയാലും നേരം വെളുക്കുമ്പോഴേക്കും വിസർജ്യത്തിൽ കുഴയുന്ന അവസ്ഥയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.