പറവൂർ: പ്രിയതമെൻറ കുഴിമാടത്തിനരികിൽ കൂപ്പുകൈകളോടെ നിൽക്കുേമ്പാൾ അഖിലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീട്ടിൽ ശ്രീജിത്തിെൻറ ചിത്രത്തിന് മുന്നിലെത്തിയപ്പോൾ അതൊരു തേങ്ങലായി ഉയർന്നു. ഒാർമകൾ ആ ഹൃദയത്തിൽ ഒരായിരം സങ്കടങ്ങളുടെ കടലിരമ്പമായി. വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ ഭാര്യ അഖിലയുടെ സർക്കാർ ജോലിയിലേക്കുള്ള പ്രവേശനം പൂർത്തിയായത് വികാരനിർഭര മുഹൂർത്തങ്ങളിലൂടെയാണ്.
പറവൂർ താലൂക്ക് ഓഫിസിൽ വില്ലേജ് അസിസ്റ്റൻറായാണ് അഖില ബുധനാഴ്ച ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഒമ്പതര കഴിഞ്ഞതോടെ എട്ടാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ അഭിനവ്, ഭർതൃസഹോദരൻ രഞ്ജിത്ത് എന്നിവർക്കൊപ്പം അഖില ഒാഫിസിലെത്തി. 10 മണിയോടെ തഹസിൽദാർ എം.എച്ച്. ഹരീഷും വന്നു. സർട്ടിഫിക്കറ്റുകൾ അദ്ദേഹത്തെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷം ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫിന് മുന്നിൽ ഹാജർ ബുക്കിൽ ഒപ്പുവെച്ചു. സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്യുന്ന വിഭാഗത്തിൽ അദ്ദേഹം കാണിച്ചുകൊടുത്ത സീറ്റിൽ ഇരുന്ന് ചുമതല ഏറ്റെടുത്തു. ഡി.ഫാം പാസായ അഖില ഒന്നരവർഷമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റൻറായിരുന്നു. ഇൗ മാസം 17നാണ് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല നിയമന ഉത്തരവും നഷ്ടപരിഹാര തുകയും അഖിലയുടെ വീട്ടിലെത്തി കൈമാറിയത്.
‘‘ശ്രീജിത്തിെൻറ ജീവെൻറ വിലയാണ് ഇൗ ജോലി. ഇതൊന്നും ശ്രീജിത്തിന് പകരമാകില്ല’’-ജോലിയിൽ പ്രവേശിച്ചശേഷം അഖില മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘സർക്കാർ വേഗത്തിൽ ജോലി നൽകിയതിൽ നന്ദിയുണ്ട്. തെൻറയും മകളുടെയും ഭാവിയുടെ കാര്യത്തിൽ ജോലി വലിയ ആശ്വാസമാണ്. മകൾ ആര്യനന്ദക്കുവേണ്ടിയാണ് ഇനി ജീവിതം. അവളെ കഴിഞ്ഞദിവസം എൽ.കെ.ജിയിൽ ചേർത്തു. ഒരു വീടുെവച്ച് മാറണമെന്നത് ശ്രീജിത്തിെൻറ വലിയ ആഗ്രഹമായിരുന്നു.
ശ്രീജിത്ത് ബാക്കിവെച്ചുപോയ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കണം. സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല. ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയത് ആലുവ റൂറൽ എസ്.പി എ.വി. ജോർജിെൻറ ടൈഗർ ഫോഴ്സാണ്. അതുകൊണ്ടുതന്നെ പ്രധാന ഉത്തരവാദി ജോർജാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. ഹൈകോടതി വിധി വന്നശേഷം സി.ബി.ഐ അന്വേഷണത്തിെൻറ കാര്യത്തിൽ തുടർനടപടി തീരുമാനിക്കും. തങ്ങളുടെ ദുരന്തത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. ആദ്യദിനത്തിൽ ഓഫിസിലുള്ളവരെല്ലാം വലിയ പിന്തുണയാണ് നൽകിയത്. കാര്യങ്ങളെല്ലാം പറഞ്ഞുതന്നു’’-അഖില കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.