കൽപറ്റ: ചീക്കല്ലൂരിെൻറ ഗ്രാമ്യഭംഗിയിൽ സ്നേഹത്തിെൻറ നിറക്കൂട്ടുമായി ‘മാധ്യമ’ത്തിെൻറ അക്ഷരവീടൊരുങ്ങുന്നു. സമൂഹത്തിെൻറ വിഭിന്നമേഖലകളിൽ മുന്നണിയിൽ പ്രവർത്തിക്കുേമ്പാഴും ജീവിതപ്പാച്ചിലിൽ പിന്നാക്കംപോയ പ്രതിഭകളെ ആദരിക്കാൻ ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പ്രമുഖ വ്യവസായസംരംഭമായ യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് തയാറാക്കുന്നത്.
കാൽനൂറ്റാണ്ടായി കലാസാഹിത്യമേഖലയിൽ പ്രവർത്തിക്കുന്ന അജികുമാർ പനമരത്തിനും മകൾ അഭിനുവിനും വേണ്ടിയാണ് മൂന്നാമത് അക്ഷരവീട്. ഞായറാഴ്ച വൈകീട്ട് 4.30ന് പനമരം കൂടോത്തുമ്മൽ മിൽക്ക് സൊസൈറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇവരുടെ വീടെന്ന സ്വപ്നത്തിന് അടിത്തറ ഒരുങ്ങും. ദ്വാരക കാക്കതൂക്കിയിൽ വീട്ടിൽ അജികുമാർ കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. 250ലധികം കവിതകൾ എഴുതിയ ഇദ്ദേഹം 150ലധികം ഗാനങ്ങൾ രചിച്ച് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. പൊൻകതിർ വയനാട് എന്നപേരിൽ നാടൻപാട്ട് ട്രൂപ് നടത്തുന്നു. മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ല പ്രസിഡൻറായിരുന്നു. സെക്കുലർ സാഹിത്യവേദി ജില്ല സെക്രട്ടറിയാണ്.
ചിത്രകാരിയും കവയിത്രിയും ജില്ലയിലെ മികച്ച ഹോം ലൈബ്രറിക്കുള്ള പുരസ്കാര ജേതാവുമാണ് അഭിനു. ‘അഗ്നിച്ചിറകുകൾ’ എന്ന പേരിൽ വാടകവീട്ടിൽ ഒരുക്കിയ 2000ത്തോളം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിക്ക് പുരസ്കാരം ലഭിച്ചതോടെ കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയെ സന്ദർശിക്കാൻ അഭിനുവിന് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ പ്ലസ് ടു പൂർത്തിയാക്കി. ഭാര്യ മിനിയും ബിരുദവിദ്യാർഥിയായ മകൻ അഭിജിത്തും കൂടി ഉൾപ്പെട്ടതാണ് അജികുമാറിെൻറ കുടുംബം. ഞായറാഴ്ച നിർമാണോദ്ഘാടനം നടക്കുന്ന വീടിെൻറ രൂപകൽപന പ്രമുഖ വാസ്തുശിൽപി പത്മശ്രീ ജി. ശങ്കറാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.