ആലപ്പുഴ: ജീവൻ തുടിക്കുന്ന ശിൽപനിർമിതിയുടെ കലാകാരൻ സന്തോഷ് തോട്ടപ്പള്ളിക്ക് മാധ്യമത്തിെൻറ 'ഛ' അക്ഷരവീട് സമർപ്പണം തീരദേശത്തിന് ഉത്സവമായി. തോട്ടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ വീടിന് മുന്നിൽ ഒരുക്കിയപന്തലിൽ നടന്ന ചടങ്ങ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ മാനവികസൗഹൃദത്തെ ശക്തിപെടുത്തുന്ന സംരംഭമാണ് അക്ഷരവീടെന്ന് അധ്യക്ഷപ്രസംഗം നിർവഹിച്ച മാധ്യമം സി.ഇ.ഒ സാലിഹ് പറഞ്ഞു. അക്ഷരവീട് സാമൂഹികസേവന സംരംഭല്ല, മറിച്ച് പ്രതിഭ തെളിയിച്ചവർക്ക് അർഹതയുള്ളവർക്ക് അംഗീകാരമാണ് നൽകുന്നത്. കേരളത്തിെൻറ സൗഹാർദ്ദ അന്തരീക്ഷം ചോദ്യംചെയ്യുന്ന കാലഘട്ടത്തിൽ അക്ഷരവീട് ഗുണഭോക്താക്കളെ പരിഗണിക്കുേമ്പാൾ ജാതിയും മതവും രാഷ്ട്രീയവും ഒന്നും മാനദണ്ഡമാക്കാറില്ല. ദേശീയതലത്തിൽ മലയാളികൾക്ക് ആദ്യമായി സുവർണകമലം നേടിയ തകഴിയുടെ ചെമ്മീെൻറയും വയലാറിെൻറ 'മാനസ മൈനേ'യുടെയും ഓർമകൾ അലയടിക്കുന്ന പുറക്കാട് അക്ഷരവീട് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ. എസ്. സുദർശൻ അക്ഷരഫലകം സമർപ്പിച്ചു. ശിൽപി സന്തോഷ് തോട്ടപ്പള്ളി ഏറ്റുവാങ്ങി. പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. മായാദേവിയിൽ പൊന്നാട അണിയിച്ചു. മാധ്യമം ആലപ്പുഴ ബിസിനസ് സൊല്യൂഷൻസ് മാനേജർ ടി. പ്രശാന്ത്കുമാർ, ഹാബിറ്റാറ്റ് സുപ്പർവൈസർ ബി. അനീഷ്കുമാർ എന്നിവർക്ക് മന്ത്രി ജി. സുധാകരൻ ഉപഹാരം നൽകി.
പുന്നപ്ര പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിലേക്ക് 'മാധ്യമം' സ്പോർൺസർ ചെയ്ത തുണ്ടിയിയിൽ ബഷീറിൽനിന്നും പ്രസിഡൻറ് കൃഷ്ണദാസ് പത്രത്തിെൻറ കോപ്പി ഏറ്റുവാങ്ങി. 'ഛ' അക്ഷരവീടിലേക്കുള്ള മാധ്യമം പത്രം സ്പോർൺസർ ചെയ്ത റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് അറഫ മാൻസിൽ ഷാഫിയിൽനിന്ന് സന്തോഷ് തോട്ടപ്പള്ളി കോപ്പി ഏറ്റുവാങ്ങി.
ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. രാജി, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശൻ, വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. ജിനുരാജ്, പഞ്ചായത്ത് അംഗം രാജേശ്വരി കൃഷ്ണൻ, കയർകോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, കുഞ്ചൻ സ്മാരകം വൈസ് പ്രസിഡൻറ് എച്ച്. സലാം, ആലപ്പുഴ റെഡ്ക്രോസ് ചെയർമാൻ ഡോ. ആർ. മണികുമാർ, മാധ്യമം ജില്ലരക്ഷാധികാരി ഹക്കീം പാണാവള്ളി, മാധ്യമം ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, മാധ്യമം ജില്ല കോഡിനേറ്റർ എം. അബ്ദുൽലത്തീഫ്, ശിൽപി സന്തോഷ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. മാധ്യമം കൊച്ചി റീജ്യനൽ മാനേജർ വി.എസ്. സലീം സ്വാഗതവും മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹൻ നന്ദിയും പറഞ്ഞു. മലയാളത്തിെൻറ 51 അക്ഷരങ്ങൾ കോർത്തിണക്കി മാധ്യമവും താരസംഘടനയായ അമ്മയും, യുനിമണി, എൻ.എം.സി ഗ്രൂപ്, ഹാബിറ്റാറ്റ് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിൽ 27ാമത്തെ വീടാണ് പൂർത്തിയാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.