ആലത്തൂർ: മനോബലത്തിേൻറയും സ്ഥിരോത്സാഹത്തിേൻറയും പ്രതീകമായ ആലത്തൂരിെൻറ പ്രിയപുത്രൻ പ്രണവിനുള്ള അക്ഷരവീടിെൻറ കൈമാറ്റത്തിന് നാടൊരുങ്ങി. കോവിഡ് മാനദണ്ഡം പാലിച്ച്, വെള്ളിയാഴ്ച രാവിലെ 11ന് വീടിെൻറ പരിസരത്ത് നടക്കുന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം.പി അക്ഷര വീട് സമർപ്പണം നിർവഹിക്കും.
ആലത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡായ അരങ്ങാട്ടുപറമ്പിലാണ് പ്രണവിെൻറ പ്രതിഭക്കുള്ള ആദരമായി സമർപ്പിക്കപ്പെടുന്ന 'ഖ' അക്ഷര വീട് ഉയർന്നിരിക്കുന്നത്.
മലയാള അക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമ'വും, അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് വീട് നിർമിച്ചത്. ആലത്തൂർ കൃപ ചാരിറ്റബിൾ സൊസൈറ്റി ആൻഡ് കൃപ പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ അഭ്യർഥന മാനിച്ച് ആലത്തൂരിലെ സിവിൽ എൻജിനീയർ എസ്. ഉമ്മർ ഫാറൂഖാണ് വീട് നിർമാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്.
2018 ഒക്ടോബർ ഒമ്പതിന് വൻജനാവലിയെ സാക്ഷി നിർത്തി ആലത്തൂർ മുൻ എം.പി പി.കെ. ബിജുവാണ് വീടിെൻറ നിർമാണോദ്ഘാടനം നിർവഹിച്ചത്. ഹാബിറ്റാറ്റിെൻറ ചീഫ് ആർക്കിടെക്ട് ജി. ശങ്കറാണ് വീടിെൻറ രൂപകൽപന നിർവഹിച്ചത്. ഹാബിറ്റാറ്റ് എൻജിനീയർ ശ്രീജിത്ത് പ്രസാദ്, ഓവർസിയർ അശ്വിൻ എന്നിവരുടെ മോൽനോട്ടത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.
വെള്ളിയാഴ്ച നടക്കുന്ന സമർപ്പണചടങ്ങിൽ 'ഖ' അക്ഷരം നാമകരണം ചെയ്ത വീടിെൻറ ഫലകം പ്രണവിന്, നിർമാണ കമ്മിറ്റി രക്ഷാധികാരി കെ.ഡി. പ്രസേനൻ എം.എൽ.എ കൈമാറും. ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി ബാബു, പ്രതിപക്ഷ അംഗം പി. വിജയൻ, എ. ഉസ്മാൻ എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.