ആലപ്പുഴ: സമൂഹത്തിനായി നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കാൻ മാധ്യമം ദിനപത്രം താരസംഘടനയായ അമ്മയുടെ സഹകരണത്തോടെ യൂനിമണി, എൻ.എം.സി ഗ്രൂപ്, ഹാബിറ്റാറ്റ് എന്നിവയുമായി ചേർന്ന് ആവിഷ്കരിച്ച 'അക്ഷരവീട്' പദ്ധതിയിൽ ശിൽപി സന്തോഷ് തോട്ടപ്പള്ളിക്ക് വീട് സമർപ്പിക്കുന്ന ചടങ്ങ് ശനിയാഴ്ച നടക്കും.
'ഛ' എന്ന അക്ഷരത്തിലുള്ള വീട് രാവിലെ 11ന് തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ കൈമാറും.
2019ൽ മന്ത്രി സുധാകരൻ തന്നെയാണ് ഉത്സവഛായ പകർന്ന ചടങ്ങിൽ വീട് നിർമാണത്തിന് തുടക്കമിട്ടത്. കോവിഡ് ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് വിശ്വപ്രസിദ്ധ വാസ്തു ശിൽപകാരൻ ഡോ. ജി. ശങ്കർ രൂപകൽപന ചെയ്ത മനോഹരമായ വീടിെൻറ നിർമാണം പൂർത്തിയായത്.
പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശൻ അക്ഷരവീട് ഫലകം കൈമാറും. വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി പൊന്നാട അണിയിക്കും. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.