അമ്പലപ്പുഴ: അലൻ എന്ന 23കാരന് നടക്കണമെങ്കിൽ മാതാപിതാക്കളുടെ കൈത്താങ്ങ് വേണം. തലയിലെ ഞരമ്പുവളർച്ചയുമായി ബന്ധപ്പെട്ട രോഗം ഭേദമാകണമെങ്കിൽ കാരുണ്യമതികളുടെ കൈത്താങ്ങ് വേണം.
പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡ് വിയാനി കറുകപ്പറമ്പ് ആൻറണിയുടെയുടെയും കൊച്ചുത്രേസ്യയുടെയും മൂത്ത മകനാണ് അലൻ. ജനിച്ച് അഞ്ചാംമാസമാണ് രോഗം തിരിച്ചറിഞ്ഞത്. ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തി.
വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. വിദഗ്ധ ചികിത്സയോടൊപ്പം ശസ്ത്രക്രിയ നടത്തിയാൽ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ലക്ഷങ്ങൾ ചെലവു വരും.
പിതാവ് ആൻറണിക്ക് കേൾവിശേഷിയില്ല. മത്സ്യത്തൊഴിലാളിയായ ആൻറണിയുടെ വരുമാനമാണ് കുടുബത്തിെൻറ ഏക ആശ്രയം. കടപ്പുറം വറുതിയിൽ ആയതിനാൽ അതും നിലച്ചു. അലെൻറ മരുന്നിന് മാത്രമായി ഒരാഴ്ച 1000 രൂപ ചെലവു വരും. സഹോദരൻ ക്ലീറ്റസ് പ്ലസ് വൺ വിദ്യാർഥിയാണ്.
ചികിത്സക്ക് സുമനസ്സുകളുടെ സഹായമുണ്ടാകുമെന്നാണ് ഈ കുടുംബത്തിെൻറ പ്രതീക്ഷ. ആൻറണിയുടെ പേരിൽ ഐ.ഒ.ബി പുന്നപ്ര ശാഖയിൽ 196701000002378 നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി, ഐ.ഒ.ബി.എ 0001967,ഫോൺ: 8590903678.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.