ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയത് വർഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പൊലീസിന്‍റെയും സർക്കാറിന്‍റെയും സഹായം എസ്.ഡി.പി.ഐക്ക് ലഭിക്കുന്നുണ്ട്. കൊലപാതകം കേവലം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യംവെച്ചുള്ളതല്ല. ഗൂഡമായ ആസൂത്രണത്തിന്‍റെ ഫലമായി നടന്നതാണ്. ഉന്നതർക്ക് പങ്കുണ്ട്. ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമം.
ആലപ്പുഴയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ അക്രമം ഉണ്ടാകാൻ സാധ്യത ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്തില്ല. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇവരെ തടയാൻ സാധിക്കില്ലെങ്കിൽ കേരള പൊലീസ് കേന്ദ്രത്തെ അറിയിക്കണം. മുഖ്യമന്ത്രി ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് നടത്തിയത്. പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒരുപോലെയാണെന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രി പി.എഫ്.ഐക്ക് ഒപ്പമാണ് നിൽക്കുന്നത്. പി.എഫ്.ഐയെ നേരിടാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം.
ഇത് പൊതു വിപത്താണ്. ആഭ്യന്തര വകുപ്പിന്‍റെ ദയനീയ പരാജയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ബി.ജെ്പി പ്രവർത്തകരെ നഷ്ടപ്പെട്ടു. ശക്തമായ പ്രചാരണം സംഘടിപ്പിക്കും. എസ്.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകത്തിൽ പങ്കില്ല. സി.പി.എം ആണ് സംഘർഷത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ തന്നെ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. പി.എഫ്.ഐ നിലപാടാണ് സി.പി.എമ്മിനും. പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ അടക്കം അത് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.