വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്; മുന്നറിയിപ്പ്

  • ഒരു ദിവസത്തെ ഉപഭോഗം: (12-03-24 വൈകീട്ട് ആറു മുതൽ 10 വരെ): 5031 മെഗാവാട്ട് (2023ലെ 5024 എന്ന റെക്കോഡ് മറികടന്നു)
  • ദിവസത്തെ ആകെ ഉപഭോഗം 100.16 ദശലക്ഷം യൂനിറ്റ്. 
  • കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് കൂടിയ താപനില. ഇത്തവണ മാർച്ചിൽ തന്നെ ക്രമാതീതമായി ഉയരുന്നു.
  • പുറംവൈദ്യുതിക്ക് ചെലവ് പ്രതിദിനം 9-10 കോടി​. വാങ്ങുന്നത് 77.8 ദശലക്ഷം യൂനിറ്റ്.
  • സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത് ഊർജ ആവശ്യത്തിന്റെ 30 ശതമാനം മാത്രം. ഇത്തവണ 20-25 മാത്രം.

കരുതണം, കാര്യമായി

  • ത്രീ ഫേസ് ഉപഭോക്താക്കൾ സെലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നത് ഒഴിവാക്കുക
  • 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണക്ഷനിലേക്ക് മാറുക
  • രാത്രിസമയങ്ങളിൽ എ.സി ഉപയോഗം നിയന്ത്രിക്കുക.
  • ഇലക്ട്രിക് യന്ത്രങ്ങൾ ഉപയോഗിച്ച് തുണികൾ കഴുകുന്നതും തേക്കുന്നതും രാത്രിയിൽ ഒഴിവാക്കുക
  • രാത്രിയിൽ പമ്പ് സെറ്റ് ഉപയോഗം ഒഴിവാക്കുക
  • ഓട്ടോമാറ്റിക് വാട്ടർ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകൽ സമയം പമ്പ് ചെയ്യാൻ സൗകര്യമൊരുക്കുക
Tags:    
News Summary - All-time record in electricity consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.