തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചെന്ന ആരോപണത്തെ പ്രതിരോധിക്കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിലാണ് സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ വിവരിച്ചത്.
സമഗ്ര സിനിമാ നയം നടപ്പാക്കണമെന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ കരട് തയാറാക്കുന്നതിനായി സംവിധായകൻ ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ക്ലേവ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകള്‍ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന ശിപാർശയിൽ അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്കി അവരെകൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിക്കാനായി. സിനിമ, ടെലിവിഷന്‍, സീരിയല്‍ രംഗത്തെ തര്‍ക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്നായിരുന്നു മറ്റൊരു ശിപാർശ. കേരള സിനിമ റെഗുലേറ്ററി അതോറിറ്റി ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവര്‍ഷം ഗണ്യമായ ആവര്‍ത്തന ചെലവും വരുന്നതാണ് അതോറിറ്റി രൂപവത്കരണം. എന്നാല്‍, കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എപ്ലോയീസ് (റെഗുലേഷന്) ആക്ട് തയാറാക്കണമെന്നും ട്രൈബ്യൂണല്‍ വേണമെന്നുമുള്ള ശിപാർശയിൽ നടപടിയെടുക്കും.
ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വനിതകൾക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചു. സ്ത്രീ, ട്രാസ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി 50,000 രൂപയുടെ പ്രത്യേക അവാര്‍ഡ് ഏർപ്പെടുത്തി. സ്ത്രീ പുരുഷ ഭേദമെേന്യ തുല്യവേതനം ഏര്‍പ്പെടുത്തുക പോലെയുളള ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് പരിമിതികള്‍ ഉണ്ട്. പ്രഫഷനല്‍ ആയ സിനിമ താരത്തിന്റെ ശമ്പളവും, തുടക്കക്കാരനായ നടന്റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പാക്കുന്നതിന് പ്രായോഗിക തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.