ഇ.പി. ജയരാജൻ മാധ്യമങ്ങളെ പഴിപറയുന്നതിലൂടെ ലക്ഷ്യമിടുന്നത് പി.ജയരാജനെയോ എന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുകയാണ്. ശനിയാഴ്ച വൈകീട്ട് മാധ്യമങ്ങളോട് സംസാരിച്ച ഇ.പി. ജയരാജൻ തെറ്റായ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ചു.
തെറ്റായ വാർത്തയാണെന്ന് ബോധ്യം വന്നിട്ടും ക്ഷമാപണം നടത്താൻ തയ്യാറായില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി. തെറ്റായ സാമ്പത്തിക നയം സ്വീകരിച്ചുവെന്ന് ആരും ഒരിടത്തും തനിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ, ഇത്തരം വാർത്തകളുടെ ഉറവിടം പാർട്ടി കണ്ടെത്തുമെന്നും മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരിക്കയാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് പി. ജയരാജനെയാണെന്നാണ് പറയുന്നത്. കാരണം, സി.പി.എം സംസ്ഥാന കമ്മിറ്റി ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണവുമായി പി. ജയരാജൻ രംഗത്തെത്തിയെന്നാണ് വാർത്ത പുറത്തുവന്നത്. ഇതിന്റെ വസ്തുതതേടിയെത്തിയ മാധ്യമങ്ങളോട് ഇ.പി. ജയരാജെൻറ പേരുപറയാതെ സമൂഹത്തിലെ തെറ്റായ പ്രവണത, പാർട്ടിക്കുള്ളിൽ കണ്ടാൽ വിമർശിക്കുമെന്നാണ് പി. ജയരാജൻ പറഞ്ഞത്. ഇതെ തുടർന്ന്, ദിവസങ്ങളോളം ഈ വിഷയത്തിൽ വലിയ ചർച്ച നടന്നിട്ടും ഇ.പി ജയരാജനെ അനുകൂലിച്ച് സംസാരിക്കാൻ പി. ജയരാജൻ തയ്യാറായിരുന്നില്ല. എന്നാൽ, പാർട്ടി നേതൃത്വം പൂർണമായി തനിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇ.പി. ജയരാജെൻറ നീക്കം ഏറെ പ്രസക്തമാണെന്നാണ് പറയുന്നത്. കണ്ണൂര്‍ ആയുര്‍വേദിക് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു ആരോപണം. കണ്ണൂരിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.