മൂവാറ്റുപുഴ: കോവിഡ് കിറ്റുകളുടെ പേരിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ വി.പി. സജീന്ദ്രൻ എം.എൽ.എക്കെതിരായ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. മുൻ ഡി.സി.സി ജന. സെക്രട്ടറി ബി. ജയകുമാറാണ് ഹരജി നൽകിയത്. കൊറോണ സമയത്ത് കുന്നത്തുനാട്ടിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ ബി.പി.സി.എൽ നൽകിയ പണവും മറ്റുള്ളവരിൽനിന്ന് പിരിച്ച പണവുമുണ്ടായിരുന്നു.
10,000പേർക്ക് താലൂക്ക് സപ്ലൈ ഓഫിസ് വഴി ഉദ്ദേശം 500 രൂപ വിലവരുന്ന കിറ്റുനൽകുമെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചത്. എന്നാൽ, കിറ്റ് നൽകിയിെല്ലന്നാണ് ആരോപണം. ബി.പി.സി.എല്ലിൽനിന്ന് ലഭിച്ച 4,50,000 രൂപ താലൂക്ക് സപ്ലെ ഓഫിസർ വരവുവക്കാതെ വല്ലം പവിഴം റൈസിന് കൈമാറിയതായും വിവരാവകാശ രേഖകളിൽനിന്ന് വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.