തിരുവനന്തപുരം: ആലപ്പുഴ സ്വദേശിയായ പെൺകുട്ടി മരിച്ചതിന് പിന്നാലെ റീജനല്‍ കാന്‍സര്‍ സെൻററിൽനിന്ന് രക്തം സ്വീകരിച്ച മറ്റൊരു കുട്ടികൂടി മരിച്ചു. ഇടുക്കി ജില്ലയിലെ 14 വയസ്സുകാരെൻറ ബന്ധുക്കളാണ് ആര്.സി.സിക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി മാർച്ച് 26നാണ് മരിച്ചത്. ആർ.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധിച്ച ആലപ്പുഴ സ്വദേശിയായ പെൺകുട്ടി അടുത്തിടെയാണ് മരിച്ചത്. മരണകാരണം എച്ച്.ഐ.വി ആയിരുന്നില്ലെന്നുമാത്രം. ഇത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. അതിെൻറ ഞെട്ടല്മാറുംമുമ്പാണ് മറ്റൊരാരോപണം കൂടി വരുന്നത്.
ആലപ്പുഴ സ്വദേശിയായ കുട്ടിക്കൊപ്പം ഒരേ ദാതാവില്‍നിന്നുള്ള രക്തഘടകം കുത്തിെവച്ച ഇടുക്കി ജില്ലയിലുള്ള മറ്റൊരു കുട്ടിക്കുകൂടി എച്ച്.ഐ.വി പകര്‍ന്നിരിക്കാമെന്ന് അന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. അതേസമയം ആർ.സി.സിയില്‍നിന്ന് മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
ആര്.സി. സിയില്നിന്നുമാത്രമേ കുട്ടിക്ക് രക്തം നൽകിയിട്ടുള്ളൂവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എച്ച്.ഐ.വി ബാധിച്ചതായി ആശുപത്രി അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നതായും തിരുവനന്തപുരം മെഡിക്കല്‍കോളജിലും എയ്ഡസ് കണ്ട്രോള് സൊസൈറ്റിയുടെ പരിശോധനയിലും എച്ച്.ഐ.വി സ്ഥിരീകരിച്ചിരുന്നതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സ നല്കുന്ന വലിയ സ്ഥാപനമാണ് ആർ.സി.സി. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.