കോട്ടയം: ഉത്രാടദിനത്തിൽ മണിമല കണ്ണന്താനം തറവാട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ കേന്ദ്രമന്ത്രിപദം സേന്താഷത്തിെൻറ പൂക്കളമായി. ഞായറാഴ്ച രാവിലെ മുതൽ വീട്ടിലേക്ക് സുഹൃത്തുക്കളും ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു. പ്രായത്തിെൻറ അവശതകൾ മറന്ന് അൽഫോൻസ് കണ്ണന്താനത്തിെൻറ മാതാവ് ബ്രിജിത് ജോസഫ് ബി.ജെ.പി പ്രവർത്തകർക്കൊപ്പം ഹാളിലെ ടി.വിക്ക് മുന്നിൽ നിലയുറപ്പിച്ചു. പുലർച്ചെ മുതൽ നിർത്താതെയുള്ള ഫോൺവിളികൾക്ക് സഹോദരൻ കെ.കെ. രാജൻ മറുപടി പറയുന്ന തിരക്കിനിടയിലാണ് ടി.വിയിൽ സത്യപ്രതിജ്ഞ ചടങ്ങ് സംപ്രേഷണം ആരംഭിച്ചത്. പിെന്ന എല്ലാകണ്ണുകളും അടുത്തത് കണ്ണന്താനമാണോയെന്ന ഉറ്റുനോക്കുന്ന നിമിഷങ്ങളായിരുന്നു. 10.55ന് അൽഫോൻസ് സത്യപ്രതിജ്ഞക്കായി എത്തിയപ്പോൾ ആർപ്പുവിളികളും കൈയടിയും മുദ്രാവാക്യവും നിറഞ്ഞു.
സന്തോഷത്താൽ മാതാവിെൻറ കണ്ണുനിറഞ്ഞു. ഇമവെട്ടാതെ അവർ ടി.വിയിലേക്ക് തന്നെ നോക്കിയിരുന്നു. പ്രമേഹം വകവെക്കാതെ മധുരപലഹാരം കഴിച്ചാണ്മാതാവ് ബ്രിജിത്ത് സന്തോഷത്തിൽ പങ്കുചേർന്നത്. മകന് നാടിനുവേണ്ടി നന്മചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു സത്യപ്രതിജ്ഞക്കുശേഷം ബ്രിജിത്തിെൻറ പ്രതികരണം.
ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വിവരം അറിഞ്ഞത്. പോകണമെന്ന് അതിയായി ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. ഏൽപിച്ച കാര്യങ്ങൾ നല്ലരീതിയിൽ ചെയ്യാൻ കഴിഞ്ഞതിനാൽ പുതിയ ചുമതലയും ഭംഗിയായി നിർവഹിക്കും. എല്ലാം ദൈവാനുഗ്രഹം. മന്ത്രിസ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചില്ല -അവർ കൂട്ടിച്ചേർത്തു. ഇതിനിടെ വീടിന് പുറത്ത് പടക്കങ്ങൾ പൊട്ടി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ മണിമലയിൽ ആഹ്ലാദപ്രകടനവും നടന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയുടെ നേതൃത്വത്തിൽ നേതാക്കളും ചടങ്ങ് വീക്ഷിക്കാൻ വീട്ടിലെത്തിയിരുന്നു. ഒപ്പം അനുമോദനവുമായി ബന്ധുക്കളടക്കം നിരവധിപേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.