തിരുവനന്തപുരം: തനിക്കെതിരെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിര െ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഡി.ജി.പിക്ക് പരാതി നൽകി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിെൻറ സംസ്കാരചടങ്ങിൽ പങ്കെടുക്കവെ ശവപ്പെട്ടിക്കരികിൽ നിൽക്കുന്ന കണ്ണന്താനത്തിെൻറ ചിത്രം ആരോ പകർത്തി അദ്ദേഹത്തിെൻറ സോഷ്യൽ മീഡിയ ഓഫിസിൽ അയച്ചുകൊടുത്തിരുന്നു.
ഇൗ ചിത്രം മന്ത്രിയുടെ മീഡിയ സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നവമാധ്യമങ്ങളിൽ, അത് സെൽഫിയാണെന്ന പ്രചാരണം നടത്തുകയും ഫേസ്ബുക്കിൽ മന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. ഒരു ജവാന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ തന്നെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണന്താനത്തിെൻറ അഭിഭാഷകൻ അഡ്വ. ഡാനി ജെ. പോൾ ഡി.ജി.പിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.