തിരുവനന്തപുരം: കാൽപാദം മുറിച്ചു മാറ്റിയെങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വേഗം ആശുപത്രി വിടാമെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. പ്രമേഹ രോഗവും അണുബാധയും മൂലമാണ് അദ്ദേഹത്തിന്റെ വലതു കാൽപാദം മുറിച്ചു മാറ്റേണ്ടിവന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കാനത്തെ ഒരു തരത്തിലും അത് തളർത്തിയില്ല. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു. അക്കാര്യം അദ്ദേഹം പലരുമായും പങ്കുവെക്കുകയും ചെയ്തു.
എന്റെ ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്താണ് മുറിവുണ്ടായത്. പ്രമേഹം കലശലായതിനാൽ മുറിവ് കരിഞ്ഞില്ല.
രണ്ടു മാസമായിട്ടും കരിയാതെ തുടർന്നതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും കാലിൽ പഴുപ്പു മുകളിലേക്കു കയറിയിരുന്നു. ആദ്യം രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഓപ്പറേഷൻ സമയത്തു ഡോക്ടർമാർ മൂന്നു വിരലുകൾ മുറിച്ചുമാറ്റി. എന്നിട്ടും അണുബാധക്കു കുറവുണ്ടായില്ല. ഒടുവിൽ പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു. എന്നിട്ടും തിരിച്ചുവരാമെന്നും രാഷ്ട്രീയത്തിൽ സജീവമാകാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.