തൃശൂർ: അമലിന് അമ്മ വൃക്ക നൽകും. പക്ഷേ, ശസ്ത്രക്രിയക്കും ചികിത്സക്കും സന്മനസ്സുകളുടെ സഹായം വേണം. നെടുപുഴ റെയിൽവേ ഗേറ്റ് പരിസരത്ത് താമസിക്കുന്ന ഐനിക്കൽ ആന്റോയുടെ മകൻ അമൽ (21) ആണ് സഹായം തേടുന്നത്. ഫെബ്രുവരി 17നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്.
ചുമട്ടുതൊഴിലാളിയായ അച്ഛൻ ആന്റോയുടെ വരുമാനത്തിലാണ് കുടുംബം ഉപജീവനം നടത്തുന്നത്. ഭാര്യയും അമലടക്കം മൂന്നു മക്കളും അച്ഛനും 80 വയസ്സുള്ള അമ്മൂമ്മയുമുൾപ്പെടുന്ന വലിയ കുടുംബത്തെ സംരക്ഷിക്കുന്നത് ആന്റോയാണ്. പഠനത്തിൽ മിടുക്കനായ അമൽ കല്ലേറ്റുങ്കര കരുണാകരൻ മെമ്മോറിയൽ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.
ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് വേണ്ടിവരുന്നു. അമലിന്റെ ചികിത്സക്കായി മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ് എന്നിവർ രക്ഷാധികാരികളായും കൗൺസിലർ വിനീഷ് തയ്യിൽ ചെയർമാനായും സി.എം. ജിഷ്കുമാർ കൺവീനറും അമിതാബ് ട്രഷററുമായി സഹായസമിതി രൂപവത്കരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് കൂർക്കഞ്ചേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0488053000010354. ifsc code : SIBL0000488. ഗൂഗ്ൾ പേ : 9847401028.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.